പഠിച്ചിറങ്ങിയിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉപജീവനത്തിനായി റാപ്പിഡോ റൈഡറായി മാറിയ ഒരു ബി.ടെക് ബിരുദധാരി തന്റെ യാത്രക്കാരിക്ക് അയച്ച വാട്സാപ്പ് സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. സാധാരണയായി യാത്രയ്ക്ക് ശേഷം റേറ്റിംഗോ ഫീഡ്ബാക്കോ ചോദിക്കുന്ന റൈഡർമാർക്ക് പകരം, തനിക്കൊരു ജോലി വേണമെന്ന അഭ്യർത്ഥനയുമായാണ് ഈ യുവാവ് യാത്രക്കാരിയെ സമീപിച്ചത്. ഓഫീസ് കഴിഞ്ഞ് മടങ്ങിയെത്തിയ യുവതി ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെയാണ് സംഭവം തരംഗമായി മാറിയത്.
നന്ദിനി ഗുപ്ത എന്ന യാത്രക്കാരിക്കാണ് വസന്ത് കുഞ്ചിൽ തന്നെ ഇറക്കിവിട്ട ഇബ്രാഹിം എന്ന റാപ്പിഡോ റൈഡറുടെ സന്ദേശം ലഭിക്കുന്നത്. "ഗുഡ് മോർണിംഗ് മാഡം, ഞാൻ നിങ്ങളെ റാപ്പിഡോയിൽ വസന്ത് കുഞ്ചിൽ ഇറക്കിയ റൈഡറാണ്. എന്റെ പേര് ഇബ്രാഹിം. 2024 ഏപ്രിലിലാണ് ഞാൻ ബി.ടെക് പൂർത്തിയാക്കിയത്. ഞാൻ ഒരു ഫ്രഷറാണ്, ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഓഫീസിൽ എവിടെയെങ്കിലും ഒഴിവുണ്ടെങ്കിൽ ദയവായി എന്നെ അറിയിക്കണം," എന്നായിരുന്നു സന്ദേശം. സന്ദേശത്തോടൊപ്പം യുവാവ് തന്റെ റെസ്യൂമെയും യാത്രക്കാരിക്ക് അയച്ചുകൊടുത്തിരുന്നു.
യുവാവിന്റെ ഈ വേറിട്ട ജോലി അന്വേഷണത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്റർനെറ്റിൽ ഉയരുന്നത്. കുടുംബം പുലർത്താനും ജോലി കണ്ടെത്താനുമുള്ള യുവാവിന്റെ കഠിനാധ്വാനത്തെയും ആത്മാർത്ഥതയെയും നിരവധി ആളുകൾ പ്രശംസിക്കുകയും രാജ്യത്തെ തൊഴിലില്ലായ്മയുടെ നേർക്കാഴ്ചയാണിതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാൽ, അതേസമയം തന്നെ ഒരു യാത്രയ്ക്ക് ശേഷം റൈഡർമാർ യാത്രക്കാരുടെ വ്യക്തിഗത നമ്പറുകളിലേക്ക് സന്ദേശമയക്കുന്നത് സുരക്ഷിതമല്ലെന്നും ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇന്ത്യയിലെ നിലവിലെ കടുത്ത തൊഴിൽ വിപണിയെയും ഐടി മേഖലയിലെ പ്രതിസന്ധികളെയും കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ ഒരൊറ്റ പോസ്റ്റ് വഴിതുറന്നിരിക്കുന്നത്. കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്ന വിദ്യാർത്ഥികൾ പോലും തങ്ങളുടെ ഭാവിെയ ഓർത്ത് ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. കേവലം ഒരു സാധാരണ ബൈക്ക് യാത്രയിൽ തുടങ്ങി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയ ഇബ്രാഹിമിന്റെ ഈ സന്ദേശം തൊഴിലന്വേഷികളുടെ നിസ്സഹായാവസ്ഥയുടെയും കഠിനശ്രമത്തിന്റെയും മറ്റൊരു വൈറൽ കഥയായി മാറുകയാണ്.

Comments