സാധാരണക്കാർക്കിടയിൽ ജനപ്രീതി നേടാൻ ടെക് കമ്പനികൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉപയോഗിക്കുന്നത് പതിവാണ്. എന്നാൽ പ്രമുഖ എഐ കമ്പനിയായ ഓപ്പൺഎഐ ന്യൂയോർക്കിലെ ഒരു ആഡംബര റിസോർട്ടിൽ ഇൻഫ്ലുവൻസർമാർക്കായി നടത്തിയ പ്രത്യേക 'സമ്മർ ക്യാമ്പ്' ഇപ്പോൾ വലിയൊരു വിവാദമായി മാറിയിരിക്കുകയാണ്. പ്രകൃതിരമണീയമായ ഒരു റിസോർട്ടിൽ വെച്ച് നടത്തിയ ഈ പരിപാടിക്കെതിരെ "ഗ്രീൻവാഷിംഗ്" ആരോപണമാണ് പ്രധാനമായും ഉയരുന്നത്. അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾക്ക് വലിയ രീതിയിൽ പ്രകൃതിവിഭവങ്ങളും ഊർജ്ജവും ആവശ്യമായിരിക്കെ, കമ്പനി പ്രകൃതിസ്നേഹം നടിക്കുന്നത് വെറും കാപട്യമാണെന്നാണ് ഇന്റർനെറ്റ് ലോകത്തെ വിമർശനം. ന്യൂയോർക്കിലെ ഹഡ്സൺ വാലിയിലുള്ള 'വൈൽഡ് ഫ്ലവർ ഫാംസ്' എന്ന ആഡംബര റിസോർട്ടിലാണ് മൂന്ന് ദിവസത്തെ ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്.
ഈ ലക്ഷ്വറി റിസോർട്ടിലെ ഒരു ദിവസത്തെ താമസത്തിന് മാത്രം 1,500 മുതൽ 3,100 യുഎസ് ഡോളർ വരെയാണ് (ഏകദേശം 1.2 ലക്ഷം മുതൽ 2.6 ലക്ഷം ഇന്ത്യൻ രൂപ വരെ) നിരക്ക് വരുന്നത്. പരിപാടിയിൽ പങ്കെടുത്ത പ്രമുഖ കണ്ടെന്റ് ക്രിയേറ്റർമാർ തങ്ങളുടെ ആഡംബര ക്യാബിനുകളുടെ ദൃശ്യങ്ങളും ഫാം-ടു-ടേബിൾ വിരുന്നുകളും ഓപ്പൺഎഐ ബ്രാൻഡഡ് സമ്മാനങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാം, ടിക്ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ദൃശ്യങ്ങൾ വൈറലായതോടെയാണ് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇൻഫ്ലുവൻസർമാരും കമ്പനിയും ഇരയായത്.
എഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ വൻതോതിൽ വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്ന ഡാറ്റാ സെന്ററുകൾ പ്രകൃതിയെ നശിപ്പിക്കുമ്പോൾ, പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ എന്ന പേരിൽ നടത്തുന്ന ഇത്തരം ഇവന്റുകൾ വെറും പ്രഹസനമാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. പങ്കെടുത്ത പല ക്രിയേറ്റർമാരുടെയും കമന്റ് ബോക്സുകൾ വിമർശനങ്ങൾ കൊണ്ട് നിറഞ്ഞു. എന്നാൽ സാങ്കേതികവിദ്യയിലെ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് താൻ പങ്കെടുത്തതെന്നും തന്റെ ധാർമ്മികത ആർക്കും പണയപ്പെടുത്തിയിട്ടില്ലെന്നും പങ്കെടുത്ത ഒരു ക്രിയേറ്റർ ഇതിനോട് പ്രതികരിച്ചു. സമാനമായി മറ്റ് പ്രമുഖ ടെക് കമ്പനികളും ഇൻഫ്ലുവൻസർ ടൂറുകൾ നടത്താറുണ്ടെങ്കിലും ഓപ്പൺഎഐക്ക് എതിരെ മാത്രമാണ് ഇത്രയും വലിയ സൈബർ ആക്രമണം നടക്കുന്നതെന്ന് ചില പ്രമുഖ മാധ്യമപ്രവർത്തകരും നിരീക്ഷിക്കുന്നു.
തങ്ങളുടെ പുതിയ സേവനമായ 'ChatGPT Work'-ന്റെ പ്രായോഗിക ഉപയോഗങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു വിദ്യാഭ്യാസപരമായ ഉദ്യമത്തിന്റെ ഭാഗമായാണ് ഇൻഫ്ലുവൻസർമാരെ ക്ഷണിച്ചതെന്നാണ് ഓപ്പൺഎഐ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചത്. പുതിയ സാങ്കേതികവിദ്യകൾ ആളുകളിലേക്ക് എത്തിക്കുന്നതിൽ കണ്ടെന്റ് ക്രിയേറ്റർമാർക്ക് വലിയ പങ്കുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കി. എങ്കിലും പരിപാടിയിൽ പങ്കെടുത്ത ഇൻഫ്ലുവൻസർമാർക്ക് ഇതിനായി പണം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ കമ്പനി തയ്യാറായിട്ടില്ല. എന്തായാലും തങ്ങളുടെ ഇമേജ് വർദ്ധിപ്പിക്കാൻ ഓപ്പൺഎഐ നടത്തിയ ഈ ആഡംബര യാത്ര ടെക് ലോകത്ത് ഇപ്പോൾ വലിയൊരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Comments