തമിഴ്‌നാട്ടില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി നടന്‍ ആര്‍ മാധവന്‍. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവന്‍. നടനും ദീര്‍ഘകാല സുഹൃത്തുമായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിലുളള സന്തോഷം അദ്ദേഹം പങ്കുവെച്ചു. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചായിരുന്നു മാധവനോടുള്ള ചോദ്യം.
'നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു. ഇത്രവേഗം മാറ്റം വരാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ട്. വിജയ്യെ എനിക്ക് നന്നായി അറിയാം. ഇപ്പോള്‍, അദ്ദേഹത്തെ സി.എം. വിജയ് എന്ന് വിളിക്കേണ്ടി വരും. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്,' മാധവന്‍ പറഞ്ഞു.
രാഷ്ട്രീയം ഇരുതല മൂര്‍ച്ചയുളള വാളാണെന്നും മാധവന്‍ പറഞ്ഞു. താനൊരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എനിക്ക് വളരെ അഭിമാനമുണ്ട്. രാഷ്ട്രീയം ഒരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. നിങ്ങള്‍ നല്ലത് ചെയ്താല്‍ വിമര്‍ശിക്കപ്പെടും, നിങ്ങള്‍ തെറ്റ് ചെയ്താലും വിമര്‍ശിക്കപ്പെടും. നിങ്ങള്‍ എന്തു ചെയ്താലും, നിങ്ങളെ വിമര്‍ശിക്കാന്‍ എപ്പോഴും ഒരു വിഭാഗം ഉണ്ടാകും. നമ്മുടെ മനസ്സില്‍ സേവനത്തിന്റെ ചിന്ത ആവശ്യമാണ്. ഇന്ന്, അധികാരത്തിന്റെ ചിന്ത അവസാനിച്ചു. എനിക്കത് ഇല്ല. ജനങ്ങളെ നയിക്കാനും മുഖ്യമന്ത്രിയാകാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ആ കാര്യത്തില്‍ സ്വാര്‍ത്ഥനാണ്. സമൂഹത്തിന് എന്റേതായ രീതിയില്‍ സംഭാവനകള്‍ നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'.- മാധവന്‍ വ്യക്തമാക്കി.
'എനിക്കറിയാവുന്ന നല്ല കാര്യങ്ങള്‍ ഞാന്‍ തുടര്‍ന്നും ചെയ്യും. തുടക്കം മുതലേ, രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ശരിയായ ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ ഞാന്‍ ബഹുമാനിക്കണമെന്ന് എനിക്കറിയാം'.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഡിഎന്‍ ആണ് മാധവന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Comments