
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ സംവിധാനം താറുമാറായതിന് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടയില്‍ റേഷന്‍ സംവിധാനം പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പദ്ധതി. റേഷന്‍ വ്യാപാരികളുടെ കാന്‍ഡ്ലിങ് ചാര്‍ജുകള്‍ മെച്ചപ്പെടുത്താനായി 100 കോടി രൂപ വകയിരുത്തിയ സര്‍ക്കാര്‍ റേഷന്‍ കംപ്യൂട്ടര്‍വത്കരണത്തിന് 117 കോടിയാണ് മാറ്റി വെച്ചത്.
റേഷന്‍ സബ്സിഡിയായി 900 കോടി രൂപ വകയിരുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്താന്‍ സമയബന്ധിത പദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ കമ്പോളങ്ങളുടെ ആധുനികവത്കരണത്തിന് കിഫ്ബിയില്‍ നിന്നും 100 കോടി രൂപ ചെലവഴിക്കും. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് 200 കോടി രൂപ വകയിരുത്തി. കണ്‍സ്യൂമര്‍ ഫെഡിന് 150 കോടി, ഹോര്‍ട്ടികോര്‍പ്പിന് 30 കോടി, വിഎഫ്പിസികെയ്ക്ക് 40 കോടി എന്നിങ്ങനെയൂം വിലയിരുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനുള്ള പ്രീമീയം ജീവനക്കാരുടെ ആരോഗ്യ അലവന്‍സില്‍ നിന്ന് ലഭ്യമാക്കും. അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം കൂടും. 500 രൂപയാണ് മെച്ചപ്പെടുന്നത്. അംഗന് വാടികള്ക്ക് പുറമേ ആശാ വര്‍ക്കര്‍, പ്രീെ്രെപമറി അധ്യാപകര്‍ എന്നിവര്‍ക്കും ഗുണകരമായി മാറും. അംഗനവാടികള്‍ക്ക് 248 കോടിയാണ് വിലയിരുത്തിയത്.






