ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പകരമായി റെയിൽവേയുടെ മറ്റൊരു പദ്ധതി ആരംഭിക്കണമെന്നാവശ്യപ്പെട്ട് എംപി വി.കെ. ശ്രീകണ്ഠൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. കേരളം വർഷങ്ങളായി ആവശ്യപ്പെടുന്ന കോച്ച് ഫാക്ടറി കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്ന നിലപാട് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത 238 ഏക്കർ ഭൂമി കഴിഞ്ഞ 13 വർഷമായി ഉപയോഗശൂന്യമായി തുടരുകയാണെന്നും എംപി ചൂണ്ടിക്കാട്ടി. രാജ്യത്ത് ആവശ്യത്തിന് കോച്ച് നിർമ്മാണ കേന്ദ്രങ്ങളുള്ളതിനാൽ പുതിയ ഫാക്ടറി പ്രായോഗികമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
അതേസമയം, കോച്ച് നിർമ്മാണ കേന്ദ്രത്തിന് പകരം റെയിൽവേയുടെ മറ്റ് ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം ആരംഭിച്ചാൽ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നും കേരളത്തിന്റെ റെയിൽവേ വികസനത്തിനും അത് ഗുണകരമാകുമെന്നും ശ്രീകണ്ഠൻ കത്തിൽ വ്യക്തമാക്കി. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായി എംപി അറിയിച്ചു.

Comments