ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് ഞെട്ടിക്കുന്നതും എന്നാൽ വിചിത്രവുമായ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. മതപരമായ ചടങ്ങുകളുടെ ഭാഗമായി വിതരണം ചെയ്ത ബിരിയാണി സ്വന്തമാക്കാൻ ആളുകൾ തമ്മിൽ നടത്തിയ കടുത്ത കയ്യാങ്കളിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. കാൺപൂരിൽ നടന്ന ചേഹ്ലും ചടങ്ങിനിടയിൽ ഭക്ഷണവിതരണത്തിനിടെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ആളുകൾ തിങ്ങിക്കൂടിയ സ്ഥലത്ത് വലിയൊരു പാത്രത്തിൽ തയ്യാറാക്കി വെച്ചിരുന്ന ബിരിയാണി വിതരണം ചെയ്യുന്നതിനിടയിലാണ് പെട്ടെന്ന് നിയന്ത്രണം വിട്ടത്. ഓരോരുത്തരായി ക്യൂ നിൽക്കുന്നതിന് പകരം സൗജന്യ ഭക്ഷണം തട്ടിയെടുക്കാൻ ആളുകൾ കൂട്ടത്തോടെ ഇരച്ചുകയറുകയായിരുന്നു. തുടര്ന്ന് നിമിഷങ്ങൾക്കകം തിക്കിലും തിരക്കിലും പെട്ട് വലിയ ബഹളവും കൂട്ടത്തല്ലും രൂപപ്പെടുകയാണുണ്ടായത്.
കൈകളിൽ കിട്ടിയ പ്ലേറ്റുകളും പാത്രങ്ങളുമായി ബിരിയാണി തട്ടിയെടുക്കാൻ മത്സരിച്ച ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഘാടകർ വല്ലാതെ ബുദ്ധിമുട്ടി. ഭക്ഷണത്തിനായി പരസ്പരം വഴക്കുണ്ടാക്കുന്ന ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും 'ബിരിയാണി യുദ്ധം' എന്ന പേരിൽ ട്രെൻഡായി മാറുകയും ചെയ്തു.
വീഡിയോ വൈറലായതോടെ ഭക്ഷണവിതരണ വേളകളിൽ ആളുകളുടെ അനിയന്ത്രിതമായ പെരുമാറ്റത്തെയും സുരക്ഷാ മുൻകരുതലുകളുടെ കുറവിനെയും വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എങ്കിലും ഇത്തരം സംഭവങ്ങൾ വലിയ തോതിൽ കാഴ്ചക്കാരെ നേടുന്നതിനാൽ പലരും ഇതിനെ ഒരു വിചിത്രമായ കാഴ്ചയായാണ് പങ്കുവെക്കുന്നത്.

Comments