സമൂഹമാധ്യമങ്ങളിൽ ദിവസേന നിരവധി പ്രചോദനാത്മകമായ ദൃശ്യങ്ങളാണ് വൈറലാകാറുള്ളത്. അത്തരത്തിൽ ജപ്പാനിലെ കുമാമോട്ടോ ആശുപത്രിയിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവരുന്നത്. അതിശക്തമായ ഭൂചലനമുണ്ടായി ഓപ്പറേഷൻ തീയറ്റർ വിറങ്ങലിച്ചുപോയ നിമിഷത്തിലും സ്വന്തം ജീവൻ വകവെക്കാതെ സർജറി ടേബിളിൽ കിടന്ന രോഗിക്ക് സുരക്ഷയൊരുക്കിയ ഡോക്ടർമാരുടെ നിസ്വാർത്ഥ സേവനമാണ് വലിയ രീതിയിൽ ചർച്ചയാകുന്നത്.
ആശുപത്രിയിൽ ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടയിലാണ് പ്രദേശത്ത് പെട്ടെന്ന് ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത്. കെട്ടിടം കുലുങ്ങുകയും ഉപകരണങ്ങൾ ആടിയുലയുകയും ചെയ്ത ഭീകരമായ ആ സാഹചര്യത്തിലും ഓപ്പറേഷൻ തുടർന്നുകൊണ്ടിരുന്ന ഡോക്ടർമാരും ജീവനക്കാരും പരിഭ്രാന്തരായി ഓടി രക്ഷപെടാൻ ശ്രമിച്ചില്ല. പകരം, അപകടനിലയിലുള്ള രോഗിക്ക് ഒരു പോറലും ഏൽക്കാതിരിക്കാൻ ഡോക്ടർമാർ സ്വന്തം ശരീരംകൊണ്ട് രോഗിക്ക് മേൽ കവചം തീർക്കുകയായിരുന്നു.
ഈ സംഭവത്തിന്റെ ദൃശടങ്ങൾ സിസിടിവിയിലൂടെ പുറത്തുവന്നതോടെ നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡ്യൂട്ടിയോടുള്ള ആത്മാർത്ഥതയും മനുഷ്യത്വവും എന്താണെന്ന് ഈ ഡോക്ടർമാർ ലോകത്തിന് കാണിച്ചുകൊടുക്കുകയാണെന്ന് നിരവധി പേരാണ് പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. വലിയ അപകടസാധ്യതയുള്ള ആ നിമിഷത്തിലും രോഗിയുടെ ജീവന് മുൻഗണന നൽകിയ മെഡിക്കൽ സംഘത്തിന്റെ സമർപ്പണം കണ്ട് കണ്ണ് നിറഞ്ഞിരിക്കുകയാണ് നെറ്റിസൺസ്.

Comments