കടുത്ത ഭരണശൈലിയിലൂടെയും അഴിമതിക്കെതിരായ നടപടികളിലൂടെയും എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് മഹാരാഷ്ട്ര എഫ്ഡിഎ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) കമ്മീഷണര്‍ തുക്കാറാം മുണ്ടെ. എന്നാൽ സാധാരണ ഉദ്യോഗസ്ഥരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഒരു ലളിതമായ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. തന്റെ സുഹൃത്തുക്കള്‍ക്കായി അദ്ദേഹം സ്വന്തം കൈകൊണ്ട് ചായ തയാറാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തന്റെ ഔദ്യോഗിക തിരക്കുകള്‍ക്ക് അല്പം അവധ് നൽകി സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടയിലാണ് തുക്കാറാം മുണ്ടെ അടുക്കളയിലേക്ക് ഇറങ്ങിയത്. സുഹൃത്തുക്കള്‍ക്കായി വളരെ ശ്രദ്ധയോടെ അദ്ദേഹം ചായ തിളപ്പിക്കുന്നതും ഗ്ലാസുകളിലേക്ക് പകരുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ തികച്ചും ലളിതവും സൗഹൃദപരവുമായ ഈ മുഖം കണ്ട സന്തോഷത്തിലാണ് ഉപയോക്താക്കൾ.
എന്നാൽ, വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രസകരമായ കമന്റുകളുടെ പ്രവാഹമാണ്. എഫ്ഡിഎ മേധാവി തന്നെ നേരിട്ട് ചായ ഉണ്ടാക്കിയാല്‍ പിന്നെ അതിന് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് പ്രത്യേകം വേണ്ടല്ലോ എന്നാണ് പലരുടെയും തമാശരൂപേണയുള്ള കമന്റ്. തുക്കാറാം മുണ്ടെ ഉണ്ടാക്കിയ ഈ ചായയ്ക്ക് 'എഫ്ഡിഎ അപ്രൂവല്‍' നല്‍കിക്കഴിഞ്ഞു എന്നും ആരാധകര്‍ പറയുന്നു.
കണ്ണുരുട്ടുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിന്നും മാറി സാധാരണക്കാരനൊപ്പം നില്‍ക്കുന്ന തുക്കാറാം മുണ്ടെയുടെ ഈ പെരുമാറ്റം നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. തന്റെ കര്‍ശന നിലപാടുകള്‍ക്ക് പേരുകേട്ട ഉദ്യോഗസ്ഥന്‍ വ്യക്തിജീവിതത്തില്‍ എത്രമാത്രം ലളിതനാണെന്ന് ഈ ചെറിയ വീഡിയോ വീണ്ടും തെളിയിക്കുകയാണെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്.

Comments