കൊല്ലം : കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലിൽ വീണ് കാണാതായി. കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്നാണ് കായലിൽ വീണത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി കിരണിനെയാണ് കാണാതായത്. ഇന്നലെ രാത്രി 10 മണിക്ക് ആയിരുന്നു അപകടം. ഒരു ബോട്ടിൽ നിന്നും മറ്റൊരു ബോട്ടിലേക്ക് കയറുമ്പോഴായിരുന്നു അപകടം. ഫയർ ആൻഡ് റെസ്ക്യൂ സ്കൂബ സംഘം തെരച്ചിൽ നടത്തുന്നു.
അതേസമയം, വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും സന്ദർശനം നടത്തി. തിരച്ചിൽ വൈകുന്നതിലുള്ള ജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ, പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് പ്രത്യേക മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഉയർന്നുവന്ന പരാതികൾക്ക് മറുപടിയായി ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചു.
തീരദേശവാസികളുടെ കടുത്ത പ്രക്ഷോഭങ്ങൾക്കിടയിലും കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 11-ാം ദിവസവും തുടരുകയാണ്. നിലവിൽ നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

Comments