തിരുവനന്തപുരം: കാസർകോട്ട് എൽപി സ്കൂൾ ക്വിസ് മത്സരത്തിൽ വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയതിനെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗിനും യുഡിഎഫ് സർക്കാരിനുമെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സവർക്കറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലിം ലീഗ് ഇടപെടരുതെന്നും ബിജെപിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ് തങ്ങൾക്ക് അനുകൂലമായ പ്രത്യേക ചരിത്രവിവരണം സൃഷ്ടിക്കുന്ന പഴയ രീതി വീണ്ടും കൊണ്ടുവരാനാണ് ശ്രമിക്കുന്നതെങ്കിൽ ബിജെപി അടങ്ങിയിരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Comments