സ്റ്റേറ്റ് ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഫണ്ട് തട്ടിപ്പിൽ നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുരളീധരപക്ഷം. തട്ടിപ്പ് നടത്തിയവരെ നിയമിച്ചത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണെന്നും അതിനാൽ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് പിന്മാറാനാകില്ലെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എസ്. സുരേഷിനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനെതിരെയും കോർ കമ്മിറ്റിയിൽ വിമർശനമുയർന്നു. വട്ടിയൂർകാവ് മണ്ഡലത്തിലെ ക്രമക്കേടിനെതിരെ ശ്രീലേഖ ഔദ്യോഗികമായി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് വിമർശനം. മണ്ഡലം ചുമതല വഹിച്ച സോമനെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും പാർട്ടി സംരക്ഷിക്കുന്നത് ലജ്ജാകരമാണെന്ന് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും ഗോപാലകൃഷ്ണൻ വിമർശിച്ചു. തൃശൂർ ഓഫീസിൽ നിന്ന് കോടികൾ മാറ്റിയത് എങ്ങോട്ടാണെന്നും അദ്ദേഹം ചോദിച്ചു.

Comments