ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങളിലെ പൊലീസ് നടപടിയെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകുമെന്ന് കേന്ദ്രസർക്കാർ. അമിത് ഷാ സഭയിലെത്തി വിശദീകരണം നൽകണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടെയാണ് കേന്ദ്രത്തിന്റെ പ്രതികരണം.
വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും വിശദമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ചർച്ച ആരംഭിച്ചാൽ അമിത് ഷാ തന്നെ സഭയിൽ വിശദമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആഭ്യന്തര മന്ത്രി സംസാരിക്കുമ്പോൾ പ്രതിപക്ഷം ബഹളം വയ്ക്കരുതെന്നും അദ്ദേഹത്തിന്റെ വിശദീകരണം പൂർണമായി കേൾക്കണമെന്നും റിജിജു ആവശ്യപ്പെട്ടു. സർക്കാർ-ആഭ്യന്തര മന്ത്രിയുടെ മറുപടി കേട്ടശേഷം ചർച്ചയിൽ വാദപ്രതിവാദങ്ങളാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
“ചർച്ചയും വിശദീകരണവും നടക്കുമ്പോൾ ആഭ്യന്തര മന്ത്രി സംസാരിക്കുന്നതിനിടെ ശല്യമുണ്ടാക്കരുത്. സർക്കാരിന്റെയും ആഭ്യന്തര മന്ത്രിയുടെയും മറുപടി കേൾക്കണം. ചർച്ച ആരംഭിച്ചാൽ വാദപ്രതിവാദങ്ങളാകാം,” റിജിജു പറഞ്ഞു.

Comments