അടൂർ: എംസി റോഡിലെ പ്രധാന ഫുഡ് ഹബ്ബായ അടൂരിലെ വൻകിട ഹോട്ടലുകളിലുൾപ്പെടെ നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ രാജധാനി ഹോട്ടലിൽ നിന്ന് മാത്രം 50 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പഴകിയ മുട്ടയും ഇറച്ചിയും ഉൾപ്പെടെ ദുർഗന്ധം വമിക്കുന്ന ആഹാരസാധനങ്ങൾ വരെ പിടിച്ചെടുത്തു.
അടൂർ ഹൈസ്കൂൾ ജംഗഷനിലും പ്രധാന ഫുഡ്സ്പോട്ടായ ബൈപ്പാസിലും പറക്കോട് വരെയുള്ള ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്. 15 ഹോട്ടലുകൾ പരിശോധിച്ചതിൽ നിന്ന് പത്തിലും നിയമലംഘനങ്ങൾ കണ്ടെത്തി.
അതേസമയം നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ അധികാരം ചോദ്യം ചെയ്തു ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ രംഗത്ത് എത്തി. പരിശോധന തുടങ്ങിയപ്പോൾ തന്നെ ഹോട്ടൽ ഉടമകളിൽ ചിലർ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, അടൂർ ബൈപ്പാസിൽ വരുംദിവസങ്ങളിലും പരിശോധന ഊർജിതമാക്കാനാണ് നഗരസഭാ തീരുമാനം. ജോലി തടസപ്പെടുത്തുന്ന ഹോട്ടലുടമകൾക്കെതിരെ പൊലീസിൽ പരാതി നൽകും.
രാജധാനി ഹോട്ടൽ, എസ് എൻ ഹോട്ടൽ, അമ്മച്ചിക്കട, സ്ട്രീറ്റ് ഫുഡ് ആൻഡ് ഡിങ്കന്‍റെ തട്ടുകട, ബിഗ് മൗത്ത്, സെൻട്രൽ പാർക്ക്, അൽ റാസി, ഓലപ്പന്തൽ, കുമരേശൻ ടീ ഷോപ്പ് , പാർക്ക് റസിഡൻസി, ഹോളിക്രോസ് ഹോസ്പിറ്റൽ കാന്റീൻ എന്നിവയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയ കടകൾ.

Comments