മാഡ്രിഡ്: പത്തു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി. ചൊവ്വാഴ്ച പോര്‍ച്ചുഗലിലെ കാസ്‌കേസില്‍ വെച്ച് നടന്ന തികച്ചും സ്വകാര്യമായ സിവില്‍ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. 'അഞ്ച് മക്കളുടെയും സാന്നിധ്യത്തില്‍ നടന്ന തികച്ചും സ്വകാര്യമായ ചടങ്ങ്' എന്നാണ് റൊണാള്‍ഡോയുടെ പി.ആര്‍ സംഘമായ ബ്രണ്‍സ്വിക് ഗ്രൂപ്പ് ഇതിനെ വിശേഷിപ്പിച്ചത്.
2016-ല്‍ മാഡ്രിഡില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നിച്ച് ജീവിച്ചു വരികയായിരുന്നു. ആറ് ലോകകപ്പ് കളിക്കുകയും ആയിരത്തിനടുത്ത് ഗോളുകള്‍ നേടുകയും അഞ്ച് തവണ ലോകത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ കായികതാരങ്ങളില്‍ ഒരാളാണ്.
32-കാരിയായ ജോര്‍ജിന സ്പാനിഷ് മോഡലും നര്‍ത്തകിയുമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഞ്ച് മക്കളുടെ അമ്മ കൂടിയാണ് ജോര്‍ജിന: റൊണാള്‍ഡോയുടെ ആദ്യബന്ധത്തിലുള്ള 16 വയസ്സുകാരനായ ക്രിസ്റ്റ്യാനോ ജൂനിയര്‍, ഇരട്ടക്കുട്ടികളായ ഈവ മരിയ, മാറ്റിയോ, അലാന, ബെല്ല എന്നിവരാണ് ഇവരുടെ മക്കള്‍. ഇന്‍സ്റ്റാഗ്രാമില്‍ 7.7 കോടിയിലധികം ആരാധകരുള്ള ജോര്‍ജിനയുടെ ഉയര്‍ച്ച സാധാരണക്കാരും ലളിതമായ പശ്ചാത്തലവുമുള്ള അനേകം സ്ത്രീകള്‍ക്ക് ഫാഷനിലേക്ക് പ്രചോദനമാണ്. കഠിനാദ്ധ്വാനവും ആത്മവിശ്വാസം എങ്ങിനെയാണ് വ്യക്തികളെ രൂപപ്പെടുത്തുന്നതെന്നതിന് വലിയ ഉദാഹരണമാണ് ജോര്‍ജ്ജീന.
വളരെ സാധാരണമായ ഒരു പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. ഗ്രാസിയ മാഗസിന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, സ്പാനിഷ് വംശജയായ അമ്മയ്ക്കും അര്‍ജന്റീനിയന്‍ പിതാവിനുമൊപ്പം സ്‌പെയിനിലെ ജാക്കയിലായിരുന്നു ജോര്‍ജിനയുടെയും സഹോദരി ഇവാനയുടെയും കുട്ടിക്കാലം. ഒരു കത്തോലിക്കാ സ്‌കൂളില്‍ പഠിച്ച ജോര്‍ജിന ചെറുപ്പത്തില്‍ ബാലെ നര്‍ത്തകിയാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മാഡ്രിഡിലേക്ക് മാറിയതോടെ അവരുടെ ജീവിതം മാറിമറിഞ്ഞു.
മാസിമോ ഡുട്ടി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു തുടങ്ങിയ ജോര്‍ജിന പിന്നീട് ഗൂച്ചി ബോട്ടിക്കിലേക്ക് മാറി. അവിടെ വെച്ചാണ് അന്ന് റയല്‍ മാഡ്രിഡിനായി കളിച്ച് പ്രശസ്തിയുടെ കൊടുമുടിയിലായിരുന്ന റൊണാള്‍ഡോയെ അവര്‍ കണ്ടുമുട്ടുന്നത്. ലക്ഷ്വറി സ്റ്റോറിലെ യാദൃശ്ചികമായ ആ കണ്ടുമുട്ടലാണ് പിന്നീട് വലിയൊരു പ്രണയമായി മാറിയത്.
പിന്നീട് മോഡലിംഗ് രംഗത്ത് മികച്ച കരിയര്‍ പടുത്തുയര്‍ത്തിയ ജോര്‍ജിന പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളുമായി സഹകരിച്ചു. 2021-ല്‍ 'ഒഎം ബൈ ജി' എന്ന പേരില്‍ സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് ആരംഭിച്ചുകൊണ്ട് അവര്‍ സംരംഭകത്വ രംഗത്തേക്കും കടന്നു. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കമ്പനിയായ ഇന്‍സ്പാരിയ ഉള്‍പ്പെടെയുള്ള വിവിധ ബിസിനസ്സ് സംരംഭങ്ങളിലും അവര്‍ പങ്കാളിയായി. ഫോര്‍ബ്‌സ് സ്‌പെയിന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, റൊണാള്‍ഡോയ്‌ക്കൊപ്പം ഈ കമ്പനിയുടെ സഹവളര്‍ച്ചയിലും ഭരണനിര്‍വഹണത്തിലും അവര്‍ പങ്കാളിയായിരുന്നു. എന്നാല്‍ 2024-ല്‍ ഭരണപരമായ ചുമതലകളില്‍ നിന്ന് അവര്‍ പടിയിറങ്ങി.
2022-ല്‍ ആരംഭിച്ച നെറ്റ്ഫ്‌ലിക്‌സിന്റെ 'ഐ ആം ജോര്‍ജിന' എന്ന റിയാലിറ്റി സീരീസിലൂടെയാണ് ജോര്‍ജിന മാധ്യമശ്രദ്ധ നേടുന്നത്. മൂന്ന് സീസണുകള്‍ പിന്നിട്ട ഈ ഷോയില്‍ മോഡല്‍, സംരംഭക, ഇന്‍ഫ്‌ലുവന്‍സര്‍, അമ്മ എന്നീ നിലകളിലുള്ള ജോര്‍ജിനയുടെ വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവുമാണ് ദൃശ്യവല്‍ക്കരിക്കുന്നത്.

Comments