സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ' വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. മമിത ബൈജു ആണ് ചിത്രത്തില്‍ നായിക. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ മമിതയുടെ അഭിനയത്തെ പ്രശംസിച്ച് നടി രാധിക ശരത്കുമാര് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സൂര്യയും മമിതയും ചിത്രത്തിന്റെ സംവിധായകനും ഒപ്പമുണ്ടായിരുന്നു.
''എന്നോട് ഈ കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ വെങ്കിയോട് പറഞ്ഞു, ഈ പെണ്‍കുട്ടിയുടെ കഥാപാത്രം ആര് ചെയ്യുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന്. ഒരു ദിവസം വിളിച്ചിട്ട് ഒരു പെണ്‍കുട്ടിയുടെ കൂടെ വരാമെന്ന് പറഞ്ഞു. ആരാണ് ഈ പെണ്‍കുട്ടിയെന്ന് ചോദിച്ചപ്പോള്‍ മമിത ബൈജുവാണെന്ന് പറഞ്ഞു. ഞാന്‍ ഒരിക്കല്‍ ഡൂഡിന്റെ ഷൂട്ടിന് പോയപ്പോള്‍ അവളെ കണ്ടിരുന്നു. അന്നാണ് ആദ്യം കണ്ടത്. അതിനാല്‍ ജഡ്ജ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ ശരത് സാറിനെ കാണാന്‍ പോയതായിരുന്നു'' രാധിക ശരത്കുമാര് പറയുന്നു.
''ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരു സീന്‍ തന്നു. കുറച്ച് കോംപ്ലിക്കേറ്റഡ് ആയ സീനായിരുന്നു. അത് ചെയ്ത് രണ്ടാമത്തെ നിമിഷം തന്നെ ഞാന്‍ വെങ്കിയോട് പറഞ്ഞു, യു ലോക്ക് ഇറ്റ്. അവള് ആ രംഗം ഗ്രാസ്പ് ചെയ്തത് എനിക്കിഷ്ടമായി. വളരെ കുറച്ച് പെണ്‍കുട്ടികളില്‍ മാത്രമേ ഞാനത് കണ്ടിട്ടുള്ളൂ. സായ് പല്ലവിയില്‍ ഞാനത് കണ്ടിട്ടുണ്ട്. ഇവള് വളരെ നല്ല ഡാന്‍സറുമാണ്. സൂര്യയും ഇവളുമുള്ള സീന്‍ മനോഹരമാണ്'' എന്നും അവര്‍ പറയുന്നു.
അതേസമയം ഓഗസ്റ്റ് 14ന് ' വിശ്വനാഥന് ആന്‍ഡ് സണ്‍സ്' തിയേറ്ററുകളിലെത്തും. നിവിന്‍ പോളി നായകനാകുന്ന ബത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രമാണ് മമിതയുടേതായി മലയാളത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രം. ഗിരീഷ് എഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Comments