‘
മുംബൈ: ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയുടെ ഭാവിയെ ചൊല്ലി പുതിയ റിപ്പോർട്ടുകൾ. മുംബൈ ഇന്ത്യൻസ് വിടാൻ താൽപര്യപ്പെടുന്ന ഹാർദിക് 2027 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സുമായും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായും ചർച്ച നടത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങാനും താരം ശ്രമിച്ചെന്ന വിവരം പുറത്തുവരുന്നത്.
എന്നാൽ ടീമിലേക്ക് തിരിച്ചെത്തണമെങ്കിൽ ക്യാപ്റ്റൻ സ്ഥാനം നൽകണമെന്ന ഹാർദിക്കിന്റെ നിബന്ധനയാണ് നീക്കത്തിന് തിരിച്ചടിയായത്. ഈ ആവശ്യം ഗുജറാത്ത് ടൈറ്റൻസ് മാനേജ്മെന്റ് അംഗീകരിച്ചില്ലെന്നാണ് വിവരം.
‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് പ്രകാരം, ഹാർദിക്കിനെ ടീമിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ടൈറ്റൻസ് മാനേജ്മെന്റ് നിലവിലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായി ചർച്ച നടത്തിയിരുന്നു. ട്രേഡിലൂടെ ഹാർദിക്കിനെ തിരിച്ചെത്തിക്കുന്നതിനോട് ഗില്ലിന് എതിർപ്പുണ്ടായിരുന്നില്ല.
എന്നാൽ ക്യാപ്റ്റൻസി വേണമെന്ന ഹാർദിക്കിന്റെ നിബന്ധന വന്നതോടെ ചർച്ചകൾ വഴിമുട്ടുകയായിരുന്നു. ക്യാപ്റ്റൻ സ്ഥാനം നൽകാനുള്ള ആവശ്യം തീരുമാനത്തിൽ പങ്കെടുത്തവർ ഒരുമിച്ച് നിരസിച്ചതായാണ് റിപ്പോർട്ട്.
ഹാർദിക് തിരിച്ചെത്തുന്നതിൽ ഫ്രാഞ്ചൈസിക്ക് എതിർപ്പില്ലായിരുന്നെന്നും ഗില്ലിന്റെ സമ്മതവും ലഭിച്ചിരുന്നെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ക്യാപ്റ്റൻസി സംബന്ധിച്ച നിബന്ധനയാണ് നീക്കം അവസാനിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

Comments