കണ്ണൂർ: തൊഴിൽതട്ടിപ്പിനെ തുടർന്ന് ബിജെപി നേതാവ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ. എറണാകുളം മാറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) ആണ് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ വൈശാഖ് എസ്. ദർശനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു.
ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് തലശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതിശൻ (59) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റിലായ വൈശാഖിനെ കോടതി റിമാൻഡ് ചെയ്തു.
റെയിൽവേയിൽ ടി.ടി.ആർ ജോലി വാഗ്ദാനം ചെയ്ത് രതിശൻ മുഖേന വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഉദ്യോഗാർഥികൾക്ക് നിയമനക്കത്തും നൽകിയിരുന്നു. ഈ മാസം ആദ്യം പണം തിരികെ നൽകുമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിച്ചില്ല. പിന്നീട് നിയമനങ്ങൾ വ്യാജമാണെന്ന് വ്യക്തമായതോടെ രതിശൻ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലായി.
തുടർന്നാണ് രതിശൻ ജീവനൊടുക്കിയത്. രതിശൻ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ വൈശാഖിനെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
ഓഗസ്റ്റ് മൂന്നിന് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിന് മുകളിലുള്ള സ്വന്തം ഓഫീസ് മുറിയിലാണ് രതിശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിവിധ അപേക്ഷകൾ തയ്യാറാക്കി നൽകുന്ന ഓഫീസായിരുന്നു രതിശൻ ഇവിടെ നടത്തിയിരുന്നത്. ഈ ഓഫീസ് കേന്ദ്രീകരിച്ചാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

Comments