ബെംഗളൂരു : സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു മലയാളി യുവതി മരിച്ചു. ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിൽ റിട്ട.അധ്യാപകൻ പൃഥിരാജ് മുടക്കല്ലൂരിന്റെ മകൾ മേഥ പൃഥിരാജ് (30) ആണ് മരിച്ചത്. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരിയായ മേഥ ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ 9ന് ഇലക്ട്രോണിക് സിറ്റിയിലായിരുന്നു അപകടം.
റോഡിലേക്ക് തെറിച്ചുവീണ മേഥയെ ലോറി ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു.മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊട്ടക്കാട്ടെ വീട്ടുവളപ്പിൽ. ഭർത്താവ്: എസ്.എൽ.ആകർഷ് (ഐടി ജീവനക്കാരൻ, ബെംഗളൂരു).

Comments