രാജ്ഗഡ്: ഹിമാചൽ പ്രദേശിലെ സിർമൂർ ജില്ലയിലെ രാജ്ഗഡിൽ ഒരു വീട്ടിൽ പുലർച്ചെ പുള്ളിപ്പുലി അതിക്രമിച്ചുകയറി വളർത്തുനായയെ ആക്രമിക്കുകയും രണ്ട് നായക്കുട്ടികളെ കടിച്ചുകൊണ്ടുപോകുകയും ചെയ്തു. സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു ദിവസം തന്നെ മൂന്ന് തവണയാണ് പുലി വീടിനുള്ളിൽ പ്രവേശിച്ചത്!
സിർമൂറിലെ രാജ്ഗഡിലുള്ള ആശീർവാദ് കുഞ്ജ് എന്ന വീട്ടിൽ പുലർച്ചെ 3:40-നാണ് പുലി വീടിനുള്ളിൽ എത്തിയത്. വീടിന്റെ മുകളിലൂടെ അകത്തുകടന്ന പുലി, കോണിപ്പടിയിലൂടെ താഴത്തെ നിലയിലേക്കും പിന്നീട് വരാന്തയിലേക്കും ഇറങ്ങുകയായിരുന്നു.
പുലി ആദ്യ തവണ വീട്ടിൽ കയറിയപ്പോൾ നായ കുരച്ചതിനെ തുടർന്ന് ഓടിപ്പോയി. എന്നാൽ 30 മിനിറ്റിനു ശേഷം പുലർച്ചെ 4:10-ഓടെ തിരിച്ചെത്തിയ പുലി ഒരു നായക്കുട്ടിയെ കടിച്ചുകൊണ്ടുപോയി. വീണ്ടും 4:40-ഓടെ മൂന്നാം തവണയും തിരിച്ചെത്തിയ പുലി മറ്റൊരു നായക്കുട്ടിയെക്കൂടി കടിച്ചുകൊണ്ടുപോകുകയായിരുന്നു.
വീടുകളിലേക്ക് പുലി കയറുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികളിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Comments