ദില്ലി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ജാതി അധിക്ഷേപം നേരിട്ടെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. വർഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തിൽ വിഷയം രാജ്യസഭയിൽ വലിയ പ്രതിഷേധത്തിനിടയാക്കി.
ദളിതനായതിന്റെ പേരിലാണ് തനിക്ക് വിവേചനം നേരിട്ടതെന്നും രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഖർഗെ ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ച കോൺഗ്രസ് റാലിയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ ബിജെപി-സംഘപരിവാർ പ്രവർത്തകർ താൻ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചെന്നാണ് ഖർഗെയുടെ പരാതി.
പരാതിയിൽ ഇടപെട്ട കേന്ദ്രമന്ത്രി ജെ.പി. നദ്ദ, സംഭവത്തിൽ ബിജെപി ദേശീയ അധ്യക്ഷനോട് അന്വേഷിക്കാൻ നിർദേശം നൽകിയതായി വ്യക്തമാക്കി. ബിജെപിക്ക് സംഭവവുമായി ബന്ധമുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് രാജ്യസഭാ ചെയർമാൻ പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വേദനയുണ്ടാക്കുന്ന സംഭവമാണിതെന്നും അന്വേഷണത്തിന് നിർദേശം നൽകിയതായും ചെയർമാൻ അറിയിച്ചു.
ഖർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചത് തീവ്ര ഹിന്ദു നിലപാടുള്ള ശ്രീരാം സേനയാണെന്നാണ് റിപ്പോർട്ട്. സാംസ്കാരിക, ആധ്യാത്മിക പരിപാടികൾക്ക് മാത്രമാണ് വേദി ഉപയോഗിക്കുന്നതെന്നും രാഷ്ട്രീയ പരിപാടി നടത്തിയതിനാലാണ് ശുദ്ധീകരണം നടത്തിയതെന്നുമാണ് സംഘടനയുടെ വിശദീകരണം.
സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. നാളെ വൈകീട്ട് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments