ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വിഷ്ണുഗഡ്-പിപാല്‍കോട്ടി ജലവൈദ്യുത പദ്ധതിയുടെ തുരങ്ക നിര്‍മ്മാണത്തിനിടെ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങി. ഏഴു തൊഴിലാളികള്‍ മരണപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കുറഞ്ഞത് 6 പേരെങ്കിലും ഇനിയും കാണാതായിട്ടുണ്ടെന്നാണ് വിവരം.
തുരങ്കത്തില്‍ നെഞ്ചളവിലധികം വെള്ളം ഉയര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായതായി കണ്ടെത്തി. സംഭവത്തില്‍ പ്രതികരിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ചമോലി ജില്ലയിലെ പിപാല്‍കോട്ടിയിലെ തുരങ്കത്തില്‍ അവശിഷ്ടങ്ങളും വെള്ളവും കയറിയ സംഭവത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെയും സംഘങ്ങളെ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തോടും ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ഏജന്‍സികളോടും പരസ്പര സഹകരണത്തോടെ വേഗത്തില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Comments