ന്യൂഡൽഹി: ആലിംഗന വിവാദത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയുടെ വിദേശനയത്തെയും കുറിച്ചുള്ള രാഹുലിന്റെ പരാമർശങ്ങൾ നിന്ദ്യവും അപലപനീയവുമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പദവിക്ക് നിരക്കാത്ത പെരുമാറ്റമാണ് രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ യശസ്സിനെയും വിദേശബന്ധങ്ങളെയുമാണ് രാഹുൽ അപമാനിച്ചതെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.
‘ഗാന്ധി എന്ന കുടുംബപ്പേരുള്ള ഒരാളിൽനിന്ന് ഇത്രയും ലജ്ജാകരമായ പരാമർശം ഉണ്ടാകുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല’ എന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചു.

Comments