More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

"നിങ്ങൾ എപ്പോഴാണ് വലുതാകുക?"; പ്രധാനമന്ത്രിയുടെ ആലിംഗനങ്ങളെ പരിഹസിച്ച രാഹുൽ ഗാന്ധിക്ക് ബിജെപിയുടെ മറുപടി

Authored by Web Desk | Last updated: 14 Aug 2026, 9:35 AM | 2 min read

Print

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ ആക്രമണവുമായി ബിജെപി "സംസ്കാരഹീനവും അപലപനീയവുമായ" ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ അന്തസ്സ് താഴ്ത്തിക്കെട്ടിയെന്നും ഭരണകക്ഷി ആരോപിച്ചു.

"നിങ്ങൾ എപ്പോഴാണ് വലുതാകുക?"; പ്രധാനമന്ത്രിയുടെ ആലിംഗനങ്ങളെ പരിഹസിച്ച രാഹുൽ ഗാന്ധിക്ക് ബിജെപിയുടെ മറുപടി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ ആക്രമണവുമായി ബിജെപി "സംസ്കാരഹീനവും അപലപനീയവുമായ" ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ അന്തസ്സ് താഴ്ത്തിക്കെട്ടിയെന്നും ഭരണകക്ഷി ആരോപിച്ചു.

വ്യാഴാഴ്ച രചനാത്മക് കോൺഗ്രസ് ദേശീയ കൺവെൻഷനിൽ സംസാരിക്കവെ, വിദേശനേതാക്കളെ ആലിംഗനം ചെയ്യുക മാത്രമാണ് പ്രധാനമന്ത്രിയുടെ വിദേശനയമെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ശക്തമായ വിമർശനങ്ങൾ ഉയർന്നത്.ബിജെപി-ആർഎസ്എസ് സഖ്യത്തെ ഇന്ത്യയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത "തമാശക്കാരുടെ കൂട്ടം" എന്നും പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചിരുന്നു.

ഇതിന് മറുപടിയായി, രാഹുൽ ഗാന്ധി പക്വത പ്രാപിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി, പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിലൂടെ ഇന്ത്യയിലെ ജനങ്ങളെയാണ് അദ്ദേഹം അപമാനിച്ചതെന്ന് കുറ്റപ്പെടുത്തി."രാഹുൽ ഗാന്ധി, നിങ്ങൾ എപ്പോഴാണ് വലുതാകുക? ഇന്ത്യയെ നയിക്കാൻ പക്വതയുള്ള നേതൃത്വമാണ് ആവശ്യം, അമച്വർ നാടകങ്ങളല്ല. ജാതിമത ഭേദമന്യേ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ 'തമാശക്കാർ' എന്ന് വിളിക്കുന്നത് നിങ്ങളുടെ വിവരക്കേടാണ് വ്യക്തമാക്കുന്നത്," ജോഷി പറഞ്ഞു.

"പ്രധാനമന്ത്രി ഒരു ജനകീയ നേതാവാണ്. രാഹുൽ ഗാന്ധിയെയും കുടുംബത്തെയും പോലെ കുടുംബപരമ്പരയിലൂടെയോ പാരമ്പര്യത്തിലൂടെയോ അല്ല അദ്ദേഹം ഉയർന്നുവന്നത്. രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുള്ള ഈ മോശം വാക്കുകളും തരംതാഴ്ന്ന പ്രയോഗങ്ങളും അദ്ദേഹത്തിന്റെ വിവരക്കേടും നിരാശയെയുമാണ് കാണിക്കുന്നത്," മന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രിയെ അപമാനിക്കുന്നതിലൂടെ രാഹുൽ ഗാന്ധി ഇന്ത്യയിലെ ജനങ്ങളെയാണ് അപമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ വിമർശിക്കുന്നതിനിടയിൽ, വിദേശ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആലിംഗനങ്ങളെ രാഹുൽ ഗാന്ധി പരിഹസിച്ചു. പ്രധാനമന്ത്രിയുടെ വിദേശനയത്തെക്കുറിച്ച് വിശദീകരിക്കാൻ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതുമായി വേദിയിൽ വെച്ച് അദ്ദേഹം ആലിംഗനം ചെയ്ത് കാണിക്കുകയും ചെയ്തു.

വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതുപോലുള്ള പ്രതീകാത്മക ആംഗ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി നയതന്ത്രത്തെ ലളിതവൽക്കരിക്കുകയാണെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു. തുടർന്ന് സന്ദീപ് ദീക്ഷിത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെക്കുറിച്ച് ഒരു പരിഹാസ പരാമർശം നടത്തുകയും രാഹുൽ ഗാന്ധി അതിനെ പിന്തുണയ്ക്കുകയും ചെയ്തു.

രാഹുൽ ഗാന്ധി "മാനസികമായി നിരാശനാണെന്ന്" കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു. അദ്ദേഹത്തിന് ഉചിതമായ ചികിത്സ ലഭ്യമാക്കാൻ സോണിയാ ഗാന്ധി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ഉപയോഗിച്ച അസംസ്കൃതവും അശ്ലീലവുമായ ഭാഷ പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാ പദവിയുടെ അന്തസ്സിന് നിരക്കുന്നതല്ലെന്ന് ബിജെപി എംപി ബൻസൂരി സ്വരാജ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ തമാശകൾക്കും റീലുകൾക്കും വേണ്ടി വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നയാളെയല്ല, "സൃഷ്ടിപരമായ പ്രതിപക്ഷത്തിന്റെ" പങ്ക് വഹിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്ന് സ്വരാജ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെയും ലക്ഷ്യമിട്ടുള്ള അശ്ലീല തമാശകളും, കോൺഗ്രസ് നേതാക്കൾ അത് കണ്ട് ചിരിക്കുന്നതും അങ്ങേയറ്റം അപലപനീയമാണെന്ന് കേന്ദ്ര മന്ത്രി സുകന്ത മജുംദാർ എക്സിൽ കുറിച്ചു.

Tags

  • rahul gandhi
  • 'hug' jibe at pm modi
  • bjp reply

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഡോങ്കി റൂട്ടിലൂടെ ആരും ഇങ്ങോട്ട് വരരുതേ...മെക്സിക്കോയിൽ നിന്ന് രക്ഷപെടാനാകാതെ കൈകൂപ്പി കരഞ്ഞ് സിഖ് യുവാവ്

ഡോങ്കി റൂട്ടിലൂടെ ആരും ഇങ്ങോട്ട് വരരുതേ...മെക്സിക്കോയിൽ നിന്ന് രക്ഷപെടാനാകാതെ കൈകൂപ്പി കരഞ്ഞ് സിഖ് യുവാവ്

"ഭീകരർ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും":  രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു

"ഭീകരർ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും": രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു

photo- Representative

സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; മലയാളിയായ മേജർ തരുൺ വാസുദേവിന് ശൗര്യചക്ര

photo - facebook

കൊട്ടാരക്കരയിൽ എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

photo ; facebook

‘രാഹുലിന്റെ പരാമർശം അപലപനീയം’; ആലിംഗന വിവാദത്തിൽ വിമർശനവുമായി രാജ്‌നാഥ് സിങ്

photo-facebook

ഡോ. ഡി സജിത് ബാബു കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Comments