തമിഴ് സിനിമാപ്രേമികള്‍ക്ക് സുപരിചിതായണ് നടി ദുഷാര വിജയന്. 2019 ല്‍ ബോയൈ യേരി ബുദ്ധി മാരി എന്ന ചിത്രത്തിലൂടെയാണ് ദുഷാര സിനിമ കരിയര്‍ ആരംഭിക്കുന്നത്. പിന്നട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തരാം മാറി.
ഇപ്പോഴിതാ നടന് ഫഹദ് ഫാസിലിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുഷാര. വേട്ടയ്യന് എന്ന ചിത്രത്തില്‍ ഫഹദിനൊപ്പം ദുഷാര അഭിനയിച്ചിരുന്നു. എങ്ങനെയാണ് ഒരാള്‍ക്ക് ഇങ്ങനെ അഭിനയിക്കാന്‍ പറ്റുതെന്ന് അതിശയത്തോടെ താരം ചോദിച്ചു. എസ്എസ് മ്യൂസിക് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി.
‘എന്തൊരു നടനാണ് അദ്ദേഹം. എനിക്കറിയില്ല അദ്ദേഹം എങ്ങനെയാണ് കഥാപാത്രങ്ങളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതെന്ന്. 'ആവേശം' അതുപോലെ 'വേട്ടയ്യ'നിലെ കാരക്ടർ. ഇത് രണ്ടും ഒരേ സമയത്താണ് സംഭവിക്കുന്നത്. എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെ ചെയ്യാൻ പറ്റുന്നത്. ചില സമയത്ത് ഞാൻ ആലോചിക്കും.
അദ്ദേഹം ഇതെങ്ങനെയാണ് ചെയ്യുന്നത് ?. അദ്ദേഹം മനസിൽ എങ്ങനെയാണ് അത് കൊണ്ടുപോകുന്നത്. ഒരു അഭിനേതാവിനെ കൊണ്ട് എങ്ങനെ ഇങ്ങനെ പെർഫോം ചെയ്യാൻ കഴിയും. ഇപ്പോൾ ധനുഷിന്റെ കൂടെ 'രായനി'ൽ ഞാൻ അഭിനയിച്ചിരുന്നു. അദ്ദേഹം സെറ്റിലും 'രായൻ' തന്നെയായിരുന്നു. പക്ഷേ പുറത്ത് വച്ച് അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ശരിക്കും വേറൊരു വ്യക്തിയാണ്.
ആ ഒരു മാറ്റം നമുക്ക് കാണാൻ പറ്റും. സെറ്റിൽ അദ്ദേഹം ആ കാരക്ടർ ആയി തന്നെയാണ് ഇരിക്കുന്നത്. കട്ട് പറഞ്ഞാലും അങ്ങനെ തന്നെയാണ്. എന്നെ കൊണ്ട് അങ്ങനെ ഇരിക്കാൻ പറ്റില്ല. കട്ട് പറഞ്ഞ് കഴിഞ്ഞാലുടൻ തന്നെ ഞാൻ കാരക്ടറിൽ നിന്ന് മാറും. ഞാൻ പിന്നെ എന്റെ ലോകത്തേക്ക് പോകും. അഭിനേതാക്കാൾ ആ കഥാപാത്രമായി ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
അതും ദിവസങ്ങളോളമെടുത്ത് ആ ഷൂട്ടിങ് കഴിയുന്നതുവരെ ഒക്കെ. ചില സമയത്ത് എനിക്ക് ഭയങ്കര ടെൻഷനാകും. ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ എന്നൊക്കെ തോന്നും. ശരിക്കും അങ്ങനെയില്ല. അത് ഓരോരുത്തരുടെ ക്രിയേറ്റീവായ സ്പെയ്സ് ആണ്.
അതിൽ എന്തോ ഒരു മാജിക് ഉണ്ട്. ധനുഷ് സാറിനൊപ്പം 'രായൻ' ചെയ്തപ്പോൾ ഞാൻ അദ്ദേഹത്തോട് സംസാരിക്കില്ലായിരുന്നു. ഞാൻ മാത്രമല്ല, പൊതുവേ ആരും മിണ്ടില്ല. പൊതുവേ സെറ്റിൽ ഞാൻ പോയി ആരെയും ശല്യപ്പെടുത്താറില്ല. കാരണം അവർ ഏത് മൂഡിലാണെന്നോ എന്ത് സ്പെയ്സിലാണെന്നോ നമുക്കറിയില്ല". - ദുഷാര പറഞ്ഞു.

Comments