More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘മറ്റൊരു ശ്രീദേവി ഉണ്ടാകുമോ എന്നെനിക്ക് സംശയമാണ്; ശ്രീയുടെ അഭിനയം കണ്ട് പലപ്പോഴും ‘കട്ട്’പറയാന്‍ ഞാന്‍ മറന്നിട്ടുണ്ട്’ സംവിധായകന്‍ ശേഖര്‍ കപൂര്‍

Authored by Web Desk | Last updated: 14 Aug 2026, 11:22 PM | 4 min read

Print
Shekhar kapur remembers sreedevi on her birth anniversary (Image Source: Instagram)
Shekhar kapur remembers sreedevi on her birth anniversary (Image Source: Instagram)
തമിഴകത്ത് പിറന്ന് ബോളിവുഡിന്റെ താരകൊട്ടാരങ്ങളിൽ ഇരിപ്പിടം ലഭിച്ച അതുല്യ കലാകാരിയായിരുന്നു ശ്രീദേവി. നാലാം വയസ്സിൽ ബാലതാരമായി അഭിനയ രംഗത്തെത്തിയ ശ്രീദേവി, നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുകയായിരുന്നു. ബോളിവുഡിൽ പേരെടുക്കുന്നതിനു മുമ്പ് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രീദേവി അറിയപ്പെട്ടു. ഒരു സമയത്ത് ശ്രീദേവിയെന്ന താരറാണിയായിരുന്നു വെള്ളിത്തിര ഭരിച്ചിരുന്നത്.
കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെയാണ് ഇന്ത്യൻ സിനിമാലോകത്തെയാകെ പിടിച്ചുലച്ച് ശ്രീദേവി അകാലത്തില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസം ശ്രീദേവിയുടെ ജന്മവാർഷികമായിരുന്നു. മുഴുവന്‍ സിനിമാലോകവും ഇതിഹാസ താരത്തെ ഓര്‍മ്മിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ ശ്രീദേവിയുടെ ജന്മവാര്‍ഷികത്തില്‍ ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കിടുകയാണ് സംവിധായകന്‍ ശേഖര്‍ കപൂര്‍. ചിലപ്പോഴൊക്കെ ശ്രീദേവി ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുമ്പോള്‍ താന്‍ കട്ട് പറയാന്‍ മറന്നു പോകുമെന്നും ശ്രീദേവിയുടെ അഭിനയം വൈദ്യുതി തരംഗം പോലെയായിരുന്നെന്നും ശേഖര്‍ കപൂര്‍ കുറിക്കുന്നു.
‘‘ശ്രീദേവിയും ഞാനും ഒരുമിച്ചുള്ള ആദ്യ ചിത്രം. അവരുടെ മുഖം ഒരിക്കലും മാറിയിട്ടില്ല. ‘ജോഷിലേ’ എന്ന സിനിമയിലെ ഈ ചിത്രത്തിലും പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ‘മിസ്റ്റർ ഇന്ത്യ’യിലും അവരുടെ കണ്ണുകൾ അത്ഭുതത്തോടെ തിളങ്ങി. ഇന്നലെ ലോകം മുഴുവൻ ശ്രീദേവിയെന്ന താരത്തെ ഓർക്കുമ്പോൾ... ഞാന്‍ സംവിധായകന്റെ ഉറ്റ സുഹൃത്തായ ശ്രീദേവിയെ ഓർക്കുകയായിരുന്നു..
ശ്രീദേവിയും ഞാനും തമ്മിലുള്ള അത്ഭുതകരമായ സഹകരണം ഇല്ലായിരുന്നെങ്കിൽ മിസ്റ്റർ ഇന്ത്യ സാധ്യമാകുമായിരുന്നില്ല. ശ്രീദേവിയും ഞാനും മിസ്റ്റർ ഇന്ത്യ ചെയ്യുമ്പോൾ സെറ്റിലേക്ക് എത്താനുള്ള എന്റെ എക്സൈറ്റ്മെന്റും ആവേശവും ഞാൻ ഇപ്പോഴും ഓർക്കുന്നു..കാരണം ഓരോ ദിവസവും ശ്രീദേവി നിങ്ങളെ എങ്ങനെ അത്ഭുതപ്പെടുത്തുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു... അക്കാര്യത്തില്‍ ഒരിക്കലും ശ്രീദേവി തോറ്റു പോയിട്ടുമില്ല.
ക്യാമറ മുന്നില്‍ ഇല്ലാതിരിക്കുമ്പോള്‍ അവരുടെ താരപദവിയെ നിഷേധിച്ചുകൊണ്ട് നിശബ്ദമായി കസേരയിൽ ഇരിക്കുമായിരുന്നു... (ഇന്നത്തെ അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തമായി അപ്രത്യക്ഷയാകില്ല)...പക്ഷേ ..
ക്യാമറയ്ക്ക് മുന്നിൽ ഒരു മാജിക് സംഭവിച്ചതുപോലെയായിരുന്നു അത്... അത് വ്യത്യസ്തയായ ഒരു ശ്രീദേവിയായിരുന്നു, ക്യാമറയ്ക്ക് വേണ്ടി മാത്രമായിട്ടല്ല അവരുടെ ഊർജ്ജം പ്രസരിച്ചിരുന്നത്, സെറ്റിലുള്ള എല്ലാവർക്കുമത് അനുഭവപ്പെട്ടിരുന്നു. അത് വൈദ്യുതി തരംഗം പോലെയായിരുന്നു... ചിലപ്പോഴൊക്കെ (പ്രത്യേകിച്ച് ഒരു നൃത്തരംഗങ്ങളിൽ) ക്യാമറ ഓഫ് ചെയ്യാൻ ഞങ്ങൾ മറന്നുപോകും, കാരണം ഞാൻ ‘കട്ട്’ പറയാൻ മറക്കും...
മറ്റൊരു ശ്രീ ദേവി ഉണ്ടാകുമോ എന്ന് എനിക്ക് സംശയമുണ്ട്... അവര്‍ ഞങ്ങൾക്ക് ഒരു സമ്മാനമായിരുന്നു... എവിടെയായിരുന്നാലും ശ്രീ .. ജന്മദിനാശംസകൾ...’’ എന്നാണ് സംവിധായകന്‍ ശേഖര്‍ കപൂര്‍ കുറിച്ചിരിക്കുന്നത്. ശ്രീദേവിക്കൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിട്ടാണ് ശേഖര്‍ കപൂറിന്റെ കുറിപ്പ്.









. ദുബായിലെ ജുമേയ്‌റ എമിറേറ്റ്സ് ടവേഴ്‌സിലുള്ള മുറിയിലായിരു

Tags

  • shekhar kapur
  • sreedevi
  • shekhar kapur on sreedevi's birthday

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Sathyaraj about tamil remake of chithram movie (Image Source: Instagram)

‘ചിത്രം തമിഴ് റീമേക്കിൽ ഞാനാണ് അഭിനയിച്ചത്; ഓടില്ലെന്ന് ചെയ്യുമ്പോഴേ അറിയാമായിരുന്നു; ലാൽ സാറിനുള്ള ആ ക്യൂട്ട്നെസ് എനിക്കില്ല...’ സത്യരാജ്

Rani Mukherjee receives Honorary Doctor of Letters (Image Source: Instagram)

‘വർഷങ്ങളായി എന്റെ സൃഷ്ടികളെ വീട്ടിലേക്കും ഹൃദയങ്ങളിലേക്കും ഓർമ്മകളിലേക്കും സ്വാഗതം ചെയ്ത എല്ലാവര്‍ക്കും നന്ദി...’ ഡോക്ടറേറ്റ് നേടിയ സന്തോഷം പങ്കിട്ട് റാണി മുഖര്‍ജി

 Samvritha Sunil (Image Source: Instagram)

കാഷ്വല്‍ സാരിയില്‍ കൈയിലൊരു ബുക്കുമായി വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന സംവൃത അഖില്‍; വിന്റേജ് ലുക്കിലും ശരിക്കും സുന്ദരിയെന്ന് കമന്റുകള്‍

Krupa Pradeepan about controversies in AMMA Association (Image Source: Youtube)

‘ഒരു തണല്‍ വൃക്ഷം തന്നെയാണ് അമ്മ; ആര് വന്നാലും പോയാലും, ദി ഓർഗനൈസേഷൻ ഷുഡ് ബി ദെയർ; അതെന്നും നിലനില്‍ക്കണം...’ കൃപ പ്രദീപന്‍

Manisha Koirala opens up about her cancer journey (Image Source: Youtube)

‘ഏറ്റവും ദൈര്‍ഘ്യമേറിയ ഭയാനകമായ ഇരുണ്ട രാത്രിയായിരുന്നു അത്; ആ നിമിഷം മരിക്കുമെന്നു പോലും ഞാന്‍ ചിന്തിച്ചു...’അര്‍ബുദം തിരിച്ചറിഞ്ഞ നിമിഷത്തെപ്പറ്റി മനീഷ കൊയ്‌രാള

ഒടുവില്‍ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചര്‍ച്ചയായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി; അനുപമയ്ക്കുളള മറുപടിയോ ?

ഒടുവില്‍ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചര്‍ച്ചയായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി; അനുപമയ്ക്കുളള മറുപടിയോ ?

Comments