അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ വീടുകൾ വൃത്തിയാക്കാൻ ഹ്യൂമനോയിഡ് റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് 'ടൗ റോബോട്ടിക്സ്' എന്ന സ്റ്റാർട്ടപ്പ് കമ്പനി. കഴിഞ്ഞ മാസം ആരംഭിച്ച ഈ സേവനത്തിലൂടെ, വീടുകളിലെ പൊടി തുടയ്ക്കാനും, കസേരകളും മറ്റും അടുക്കി വെക്കാനും, മാലിന്യം നീക്കം ചെയ്യാനും റോബോട്ടുകളെ ഉപയോഗിക്കാം. ഏകദേശം 50,000 ഡോളർ നിർമ്മാണച്ചെലവുള്ള ഈ റോബോട്ടുകൾ കറുത്ത യൂണിഫോം ധരിച്ചാണ് ജോലിക്കെത്തുന്നത്.
നിലവിൽ സാൻഫ്രാൻസിസ്കോയിലെ താമസക്കാർക്ക് ഒരു റോബോട്ടിന് മണിക്കൂറിന് 30 ഡോളർ (ഏകദേശം 2500 രൂപ) എന്ന നിരക്കിൽ ഈ സേവനം ബുക്ക് ചെയ്യാം. രണ്ട് റോബോട്ടുകളെ വേണമെങ്കിൽ 60 ഡോളർ നൽകണം. നഗരത്തിലെ നിലവിലെ മിനിമം വേതനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പലർക്കും ആകർഷകമായ ഒരു ഓപ്ഷനാണ്. എന്നാൽ, എല്ലാവർക്കും ഉടൻ ഈ സേവനം ലഭിക്കില്ല; നിലവിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയ വെയിറ്റിംഗ് ലിസ്റ്റ് വഴിയാണ് ബുക്കിംഗ് നടക്കുന്നത്.
ഈ റോബോട്ടുകൾ പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്നവയല്ലെന്ന് കമ്പനി സിഇഒ അലക്സാണ്ടർ കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ യന്ത്രങ്ങളെ വിദൂരത്തിരുന്ന് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, വീടിനുള്ളിൽ എവിടെയൊക്കെ വാക്വം ക്ലീൻ ചെയ്യണം, എങ്ങനെ പടികൾ കയറണം തുടങ്ങിയ കാര്യങ്ങളിൽ മനുഷ്യരുടെ കൃത്യമായ നിർദ്ദേശങ്ങൾ ഇവയ്ക്ക് ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇവ പൂർണ്ണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയല്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്തരം റോബോട്ടുകൾ വീടുകളിലെ സ്വകാര്യതയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. റോബോട്ടുകളുടെ കണ്ണുകളായി പ്രവർത്തിക്കുന്ന ക്യാമറകൾ വീടിനുള്ളിലെ സ്വകാര്യ വിവരങ്ങൾ റെക്കോർഡ് ചെയ്യാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഡാറ്റയുടെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്നും ക്യാമറ സിസ്റ്റവും നെറ്റ്വർക്കിംഗും തങ്ങൾ തന്നെ നിർമ്മിച്ചതാണെന്നും കമ്പനി അധികൃതർ വിശദീകരിക്കുന്നു.

Comments