മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. സംഭവത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യം മുഴുവൻ അറിയപ്പെടുന്ന മുതിർന്ന നേതാവിനോട് ഇത്തരത്തിൽ പെരുമാറുന്ന സാഹചര്യമാണെങ്കിൽ സാധാരണക്കാരായ ദളിത് വിഭാഗങ്ങളുടെ അവസ്ഥ എന്താകുമെന്ന് വേണുഗോപാൽ ചോദിച്ചു. ഖാർഗെയ്ക്കെതിരായ ജാതീയ അധിക്ഷേപത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാഹുൽ ഗാന്ധിയുടെ ആലിംഗനവുമായി ബന്ധപ്പെട്ട വിവാദത്തിലും വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ആരെയും വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ നയതന്ത്ര ശൈലിയെയാണ് പരിഹസിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
വിദേശ രാഷ്ട്രത്തലവന്മാരെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രിയുടെ രീതിയെ വിമർശിക്കുകയായിരുന്നു രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. അദാനിക്ക് വേണ്ടി ട്രംപിന് മുന്നിൽ ഇന്ത്യയുടെ വിദേശനയം അടിയറവെച്ചതാണോ എന്നും വേണുഗോപാൽ ചോദിച്ചു. തങ്ങൾ ഉയർത്തിയ നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യം കോൺഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments