ബെംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൾ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ചതായി പരാതി. തുമകുരു റൂറൽ എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് വനിതാ സബ് ഇൻസ്പെക്ടറെ മർദ്ദിച്ചതെന്നാണ് ആരോപണം.
മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ ഭീമ അമാവാസി ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ സവിത പാട്ടീലിനാണ് മർദ്ദനമേറ്റതായി പരാതി. ഓഗസ്റ്റ് 12ന് രാത്രി 8.15ഓടെയായിരുന്നു സംഭവം.
ക്ഷേത്രത്തിലെ ദർശനത്തിനായി എത്തിയ ഐശ്വര്യയുടെ പ്രവേശനം വൈകിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് വിവരം. മോശമായി സംസാരിച്ച ശേഷം മുഖത്തടിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി സവിത പരാതിയിൽ ആരോപിച്ചു.
സംഭവത്തിൽ സവിത ഐശ്വര്യക്കെതിരെ പരാതി നൽകി. തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ക്യാതനഹള്ളി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Comments