ദോഹ: ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തിന്റെ നിർവൃതിയിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) അങ്കണത്തിൽ രാവിലെ 6:45-ന് വന്ദേമാതരത്തിന്റെയും ദേശീയ ഗാനത്തിന്റെയുംആലാപനനിറവിൽ ഖത്തറിലെ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് സന്ദീപ് കുമാർ ദേശീയ പതാക ഉയർത്തി.മാതൃരാജ്യത്തോടുള്ള സ്നേഹവും ഭക്തിയും തൊട്ടറിഞ്ഞ നിമിഷങ്ങളിൽ പ്രവാസി മണ്ണിലെ ഇന്ത്യാക്കാർ ഒന്നടങ്കം ആവേശപൂർവ്വം പങ്കാളികളായായ ആഘോഷപരിപാടിയിൽ ഭാരതത്തിന്റെ സാംസ്കാരിക സമ്പന്നതയും വൈവിധ്യവും വിളിച്ചോതുന്ന മനോഹരമായ കലാപരിപാടികളും അരങ്ങേറി. പ്രവാസലോകത്താണെങ്കിലും സ്വന്തം നാടിന്റെ മണ്ണിലെ സ്വാതന്ത്ര്യപ്പുലരിയുടെ അനുഭൂതി ഓരോ പ്രവാസിയുടെയും ഹൃദയത്തിലേക്ക് പകരുന്നതായിരുന്നു വിവിധ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ സാംസ്കാരിക അവതരണങ്ങൾ.നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് പ്രവാസികൾക്കായി എംബസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
വൻ ജനപങ്കാളിത്തത്തോടെ നടന്ന ഈ സ്വാതന്ത്ര്യദിനാഘോഷം ഖത്തറിലെ ഭാരതീയരുടെ കൂട്ടായ്മയുടെയും ദേശസ്നേഹത്തിന്റെയും വീണ്ടും തെളിവായി മാറി.ഐ സി സി അശോക ഹാളിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക്മുന്നിൽ പുഷ്പാർച്ചന നടത്തിയശേഷം ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് സന്ദീപ് കുമാർ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം വായിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ ഐ ബി സി പ്രസിഡന്റ് താഹ അബ്ദുൽ കരീം, ഐ സി സി ഉപദേശകസമിതി ചെയർമാൻ പി എൻ ബാബുരാജൻ എന്നിവർ സാന്നിധ്യം വഹിച്ചു.എംബസിഉദ്യോഗസ്ഥർ,സാമൂഹ്യ സാംസ്കാരിക പ്രതിനിധികൾ,വിവിധ ഇന്ത്യൻ സ്കൂൾ മേധാവികൾ, വാണിജ്യ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവരടക്കം ഇന്ത്യൻ സമൂഹത്തിന്റെ സജീവ പങ്കാളിത്തംകൊണ്ട് വർണ്ണാഭമായ സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഇന്ത്യയുടെസ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ആശംസസന്ദേശമയച്ചു. കേബിൾ സന്ദേശത്തിലൂടെയാണ് അമീർ തന്റെയും ഖത്തറിലെ ജനങ്ങളുടെയും ആശംസകൾ അറിയിച്ചത്.

Comments