സ്പോര്‍ട്ടി 125cc മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയ്ക്ക് നിലവില്‍ സ്പോര്‍ട്ടി, കമ്മ്യൂട്ടര്‍, സ്പോര്‍ട്ടി-കമ്മ്യൂട്ടര്‍ വിഭാഗങ്ങളില്‍ 125cc മോഡലുകളുണ്ട്. ഇതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന മോഡലാണ് എക്സ്ട്രീം 125R. TVS റെയ്ഡര്‍ 125, പള്‍സര്‍ 125, ഹോണ്ട CB125 ഹോര്‍നെറ്റ് എന്നിവയോടാണ് ഈ ബൈക്ക് പ്രധാനമായും മത്സരിക്കുന്നത്.
125cc വിഭാഗത്തില്‍ ആദ്യമായി TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി എത്തിയത് TVS റെയ്ഡര്‍ 125 ആണ്. അതിനുശേഷമാണ് ഹോണ്ട CB125 ഹോര്‍നെറ്റ് എത്തിയത്. ബജാജ് തങ്ങളുടെ അടുത്ത തലമുറ ക്ലാസിക് പള്‍സര്‍ 125 മോഡലും TFT സ്ക്രീനുമായി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് മത്സരത്തില്‍ പിന്നോട്ട് പോകാതിരിക്കാന്‍ ഹീറോയും എക്സ്ട്രീം 125R-ല്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈ സെഗ്മെന്റില്‍ ആദ്യമായി TPMS (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം) സവിശേഷതയും ഉള്‍പ്പെടുത്തി അപ്ഡേറ്റ് അവതരിപ്പിക്കുന്നത്.
TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍ ഇപ്പോള്‍ വിപണിയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന 125cc വിഭാഗത്തില്‍ ഇത് നല്‍കുന്നത് വിപണിയില്‍ വേറിട്ടുനില്‍ക്കാന്‍ സഹായിക്കുന്ന നല്ലൊരു തന്ത്രമാണ്. എതിരാളികളെല്ലാം ഈ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ഹീറോ മാത്രം പിന്നിലായിപ്പോകുമായിരുന്നു. നിലവില്‍ ഹീറോ എക്സ്ട്രീം 160R-ല്‍ മാത്രമാണ് ബ്രാന്‍ഡ് TFT ക്ലസ്റ്റര്‍ നല്‍കുന്നത്. എന്നാല്‍ ഇനി ആ നിരയിലേക്ക് എക്സ്ട്രീം 125R-ഉം എത്തും. TFT സ്ക്രീനുമായി എത്തുന്ന പുതിയ ഹീറോ എക്സ്ട്രീം 125R-ന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ലോഞ്ച് ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.
നിലവില്‍ 4.2 ഇഞ്ച് കളര്‍ എല്‍സിഡി (LCD) ഡിസ്പ്ലേയാണ് എക്സ്ട്രീം 125R-ല്‍ ഹീറോ നല്‍കുന്നത്. പുതിയ TFT ക്ലസ്റ്റര്‍ ഉയര്‍ന്ന വിലയിലുള്ള ടോപ്പ്-സ്പെക് വേരിയന്റില്‍ മാത്രമായിരിക്കും ലഭ്യമാകാന്‍ സാധ്യത. നിലവില്‍ ഇതിന്റെ ടോപ്പ് വേരിയന്റിന് 1,08,300 (എക്സ്-ഷോറൂം) രൂപയാണ് വില.
ഹീറോ എക്സ്ട്രീം 125R-ല്‍ നിലവില്‍ തന്നെ മികച്ച നിരവധി സവിശേഷതകളുണ്ട്. ഇതിലേക്ക് കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുകയാണ് കമ്പനിയിപ്പോള്‍ ചെയ്യുന്നത്. സ്പ്ലിറ്റ് സീറ്റ്, ഡ്യുവല്‍ ഡിസ്ക് ബ്രേക്കുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് (ABS), ഓള്-എല്‍ഇഡി ലൈറ്റിംഗ്, റൈഡ് മോഡുകള്‍, 120-സെക്ഷന്‍ വൈഡ് റിയര്‍ ടയര്‍, മോണോ-ഷോക്ക് സസ്പെന്ഷന്, ആകര്‍ഷകമായ സ്റ്റൈലിംഗ് എന്നിവയെല്ലാം ഇതിലുണ്ട്. എന്നാല്‍ എതിരാളികള്‍ക്കൊന്നും ഇല്ലാത്ത റൈഡ്-ബൈ-വയര്‍ (Ride-by-wire), TPMS, ക്രൂയിസ് കണ്ട്രോള് (Cruise control) എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുത്തി ഹീറോ മികച്ച മുന്നേറ്റമാണ് നടത്തുന്നത്.
ഡ്യുവല്‍ ചാനല്‍ എബിഎസ്, TPMS, ക്രൂയിസ് കണ്ട്രോള്, TFT സ്ക്രീന്‍ എന്നിവയുടെ സംയോജനം എക്സ്ട്രീം 125R-നെ ഈ വിഭാഗത്തിലെ ഏറ്റവും ആകര്‍ഷകമായ ബൈക്കുകളിലൊന്നാക്കി മാറ്റുന്നു. പുതിയ TFT സ്ക്രീനിന്റെ പ്രവര്‍ത്തനങ്ങളും യൂസര്‍ ഇന്റര്‍ഫേസും (UI) എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ മികച്ച സ്വിച്ച്ഗിയറുകളും ഇതില്‍ നല്‍കിയേക്കും. ഹീറോ ഇനി ഉള്‍പ്പെടുത്താന്‍ ബാക്കിയുള്ള ഒരേയൊരു സവിശേഷത USD ഫ്രണ്ട് ഫോര്‍ക്കുകള്‍ മാത്രമാണ്. നിലവില്‍ ഹോണ്ട CB125 ഹോര്‍നെറ്റ് മാത്രമാണ് USD ഫോര്‍ക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്.
പ്രതീക്ഷിക്കേണ്ട മാറ്റങ്ങള്‍ എന്തെല്ലാം ?
എഞ്ചിന് ഉള്‍പ്പെടെയുള്ള മറ്റ് മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമൊന്നുമുണ്ടാകില്ല. 8250 RPM-ല്‍ 11.4 bhp കരുത്തും 6500 RPM-ല്‍ 10.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 125cc സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് തന്നെയായിരിക്കും ബൈക്കില്‍ ഉണ്ടാകുക. 5-സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ മോണോ-ഷോക്ക്, 120-സെക്ഷന്‍ റിയര്‍ ടയര്‍, ഓള്-എല്‍ഇഡി ലൈറ്റിംഗ് എന്നിവ മാറ്റമില്ലാതെ തുടരും.
വിലയുടെ കാര്യത്തില്‍, TFT സ്ക്രീനും TPMS സവിശേഷതയുമുള്ള പുതിയ ടോപ്പ് വേരിയന്റിന് കൂടുതല്‍ തുക നല്‍കേണ്ടി വരും. നിലവില്‍ ഹീറോ എക്സ്ട്രീം 125R-ന്റെ വില 91,500 മുതല്‍ ആരംഭിച്ച് 1,08,300 (എക്സ്-ഷോറൂം) വരെയാണ്. ഹീറോയുടെ എക്സ്ട്രീം 250R, എക്സ്പള്‍സ് 210, എക്സൂം 160 തുടങ്ങിയ മറ്റ് മോഡലുകളിലേക്കും ഈ സവിശേഷതകള്‍ എത്തും എന്ന് പ്രതീക്ഷിക്കാം.

Comments