ളളിലെ വേദനകളും ബുദ്ധിമുട്ടുകളും മറച്ചുവെച്ച് അഭിനയിക്കേണ്ടി വന്ന അനുഭവം പങ്കുവെച്ച് അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ ഭാര്യയും നടിയുമായ രഹ്ന നവാസ്.
മക്കള്‍ക്കായി സ്വന്തം വേദനകള്‍ക്കിടയിലും കരുത്ത് കണ്ടെത്തി 'ഹാപ്പി ലൂപ്പ്' എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നുവെന്ന് രഹ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സംവിധായകന് ആനന്ദ് മേനോന് ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും പങ്കുവച്ചായിരുന്നു താരത്തിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്.
‘ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് perform ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ charecter തന്നത്. എനിക്ക് work ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും Director ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷെ അവർ എല്ലാരും വളരെയധികം എന്നെ support ചെയ്തു.
ഈ charecter ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ all crew നും എന്റെ നന്ദി അറിയിക്കുന്നു’- രഹ്നയുടെ വാക്കുകള്‍.

അതേസമയം, രഹ്നയുടെ കുറിപ്പിന് താഴെ മകനും ഹൃദയസ്പര്‍ശിയായ കമന്റുമായി എത്തി. ''ഉമ്മിച്ചി strong ആയില്ലെങ്കില്‍ ഞങ്ങള്‍ ഇല്ല, become strong' എന്നായിരുന്നു മകന്റെ വാക്കുകള്‍.
മുകേഷ്, മഞ്ജു വാര്യര്‍, ജെ.പി. തുമിനാട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'ഹാപ്പി ലൂപ്പ്' സംവിധാനം ചെയ്യുന്നത് ആനന്ദ് മേനോനാണ്. ബിനീഷ് ചന്ദ്രനാണ് നിര്‍മാണം. ആഷിഖ് ഐമറാണ് തിരക്കഥ. ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Comments