
ഓണ ആവശ്യങ്ങള്‍ക്ക് പണം മുന്‍കുറായി കണ്ടെത്താന്‍ പ്രധാന കാര്ഷികോല്പ്പന്നങ്ങളില്പ്പെട്ട റബര്‍, കുരുമുളക് വിറ്റ കര്‍ഷകര്‍ക്ക് പോയവാരംകൈ പൊള്ളി. റബര്‍ , കുരുമുളക് വിറ്റ കര്‍ഷകര്‍ക്ക് നഷ്ടകച്ചവടമായിരുന്നു. സ്വര്‍ണത്തിന് തിളക്കം കൂടി. വെളിച്ചെണ്ണ പോയവാരം കൂടിയില്ല. വരവ് കൂടിയതോടെ തേയില വില കുറഞ്ഞു. സ്വര്‍ണം തിളങ്ങി.
റബറിനു കുമ്പിളില്‍ കഞ്ഞി!
ടയര്‍ കമ്പനികള്‍ റബര്‍ വിലയില്‍ വിലങ്ങിട്ട് വില കുറച്ചതിന് ചുവട് പിടിച്ച് ഇറക്കുമതി ചെയ്യുമെന്ന് പ്രചരിപ്പിച്ച് റബര്‍ വില വീണ്ടും കുറച്ചു. പോയവാരം കിലോ 10രൂപ വില കുറച്ചാണ് ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങിയത്.
ഒരു മാസത്തോളമായി കൂടി ക്കൊണ്ടിരുന്ന റബര്‍ വില പോയവാരം ഒറ്റയടിക്ക് 10 രൂപ കുറച്ചത് കര്‍ഷകര്‍ക്ക് കനത്ത നഷ്ടമായി വിശേഷ ദിവസങ്ങള്‍ കണക്കിലെടുത്ത് പണത്തിന് ആവശ്യമായ കര്‍ഷകരാണ് വില കുറച്ച് വില്ക്കാന് നിര്‍ബന്ധിതരായത്.
ബാങ്കോക്ക് , ചൈന, ടോക്കിയോ തുടങ്ങി മറ്റ് രാജ്യങ്ങളില്‍ റബര്‍ വില കുറഞ്ഞ് കൊണ്ടിരിക്കെ തായ്ലന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വന്‍കിട ടയര്‍ കമ്പനികള്‍ ഇറക്കുമതിക്ക് ശ്രമം തുടങ്ങിയിരിക്കയാണ്. റബര്‍ കിലോ 300 കടക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നത് 275 രൂപയായി കുറഞ്ഞത് കര്‍ഷകരുടെ നെഞ്ചില്‍ ഇടി തീയായി.
അടുത്ത വാരം ഓണ ആവശ്യങ്ങള്‍ക്കായി നേരത്തെ പണം സ്വരുപിക്കാന്‍ തയാറെടുത്ത കര്‍ഷകരാണ് നഷ്ടക്കച്ചവടത്തിന് ഇരകളായത്. ഇറക്കുമതി പ്രചരണത്തില്‍ ചെറുകിട ടയര്‍ കമ്പനികളും ആര് എസ് .എസ്. 5 കിലോ 270 രൂപയായി വില കുറച്ചു. മഴ മാറി വെയില് കനത്താല്‍ വില്‍പ്പനക്ക് റബര്‍ വരവ് കൂടുന്ന സാ ഹ ചര്യത്തില്റബര്വില വീണ്ടും ഇടിയുമെന്നാണ് വ്യാപാരസമൂഹം പറയുന്നത്. തയ്യാര്‍ നിരക്കില്‍ ബാങ്കോക്കില്‍ ആര് .എസ് .എസ് . 4 കിലോ 265 രൂപയായി കുറഞ്ഞിരിക്കയാണ്. വില കുറയാന്‍ തുടങ്ങിയതോടെ വില്‍പ്പനക്ക് റബര്‍ വരവ് കുറവായിരുന്നു.
കാണം വില്ക്കാന്
കറുത്ത പൊന്ന്
കുരുമുളക് വിറ്റ കര്‍ഷകര്‍ക്ക് പോയവാരം കിലോ 6രൂപ നഷ്ടം. വില്‍പ്പനക്ക് വരവ് കൂടി. വില്‍പ്പനയ്ക്കെത്തിയ മുളകില്‍ ഇറക്കുമതി ചെയ്ത മുളകുമുണ്ടായിരുന്നു. ഇടുക്കിയില്‍നിന്ന് വരവ് കുറവായിരുന്നു. കര്‍ണാടകയിലെ സൊസൈറ്റികളും തമിഴ്നാട്ടിലെ കച്ചവടക്കാരും ഇടുക്കിയില്‍നിന്ന് കൊക്കൊ വാങ്ങുന്നതിന് പുറമെ കുരുമുളകും ധാരാളമായി വാങ്ങുന്നുണ്ടെന്നാണ് ഇടുക്കിയിലെ കര്‍ഷകര്‍ പറയുന്നത്. ഇടുക്കിയിലെ മുളകിന് സാന്ദ്രത കൂടുതലുള്ളത് കൊണ്ട് സാന്ദ്രത കുറഞ്ഞതമിഴ്നാട് ,കര്‍ണാട മുളകില്‍ ഇടുക്കി മുളക്
കുട്ടി കലര്‍ത്തി മറ്റ് മാര്‍ക്കറ്റുകളില്‍ വില്‍ക്കാനാണ് അയല്‍ സംസ്ഥാത്തുള്ളവര് ഇടുക്കി മുളകിനെ ആശ്രയിക്കുന്നത്. മുംബൈയിലെത്തിയ ഇറക്കുമതി മുളക് എല്ലാ പ്രാദേശികമാര്ക്കറ്റുകളിലും ലഭ്യമാണ്. ഇന്ത്യയിലേക്കുള്ള ശ്രീലങ്കന്‍ മുളകിന്റെ കയറ്റുമതിക്ക് ശ്രീലങ്കയില്‍ ഷിപ്പ്മെന്റ് തുടങ്ങി. കുരു മുളക് നിറച്ച കണ്ടെയ്നറുകള്‍ കപ്പലില്‍ കയറ്റി തുടങ്ങിയെന്ന് കൊച്ചി വിപണിയില്‍ അറിയിപ്പെത്തി. ഇറക്കുമതി കൂടാതെ എക്സ്പോര്‍ട്ട് ഓറിയന്റല്‍ യൂണിറ്റ് കാര്‍ ഇറക്കുമതി ചെയ്ത മുളക് തിരിച്ച് കയറ്റുമതി ചെയ്യേണ്ടതിന് പകരം ഇന്ത്യയില്‍ തന്നെ വില്‍ക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന മുളക് ഇവര്‍ക്ക് 180 ദിവസം കൈവശം വെക്കാമെന്ന നയം നിലനില്‍ക്കെയാണ് തിരിച്ച് കയറ്റുമതി ചെയ്യാതെ 180 ദിവസത്തെ കാലയ ളിവില്‍ ഇന്ത്യയില്‍ തന്നെ വിറ്റുകൊണ്ടിരിക്കുന്നത്.
ഇതെല്ലാം നമ്മുടെ കര്‍ഷകരെയാണ് ദോഷകരമായി ബാധിക്കുന്നത്. കുരുമുളകിന് വില കൂടുമെന്ന് കണ്ട് വില്‍ക്കാതെ പിടിച്ച് വെച്ചിരിക്കുന്ന ഇടനിലക്കാരെ ഇറക്കുമതിയുടെ വരവും വില്‍പ്പനയും നഷ്ടക്കച്ചവടത്തിലേക്ക് നയിക്കുമെന്നാണ് വിപണി നല്കുന്ന സൂചന. ഇറക്കുമതി ചെയ്ത മുളക് മസാല കമ്പനികള്‍ക്കു വേണ്ടി മുന്‍കൂര്‍ കച്ചവടം ചെയ്തവരുടെ വാങ്ങലുകാണ് പോയവാരം വിപണിയില്‍ നടന്നത്.
വരും മാസങ്ങള്‍ ഉല്സവകാലങ്ങളണ് രക്ഷാബന്ധന് തുടങ്ങുന്നതോടെ കുരുമുളകിന് ഡിമാന്റ് തുടങ്ങും. എന്നാല്‍ ഇറക്കുമതി മുളകിന്റെ പ്രവാഹം വിപണിയില്‍ നമ്മുടെ കര്‍ഷകര്‍ വില്‍പ്പനക്കെത്തിക്കുന്ന കുരുമുളകിനെ ബാധിച്ചേക്കും.
കയറ്റുമതി നിരക്ക് ഇന്ത്യ ടണ്ണിന് 7700 ഡോളര്‍, ബ്രസീല്‍ 5900 , വിയറ്റ്നാം 6200, ശ്രീലങ്ക 6300, ഇന്തോനീഷ്യ 6500 ഡോളര്‍, വാരാന്ത്യ വില കൊച്ചി കുരുമുളക് അണ്ഗാര്ബിള് ഡ് കിലോ 688 രൂപ , ഗാര്‍ബിള്‍ ഡ് മുളക് 708 , പുതിയ മുളക് 678 രൂപ
വെളിച്ചെണ്ണ തിളച്ചുതന്നെ
വെളിച്ചെണ്ണ വില ഉയര്‍ന്ന മുന്‍ വാരങ്ങളിലെ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ പോയവാരം വെളിച്ചെണ്ണയെക്കാള്‍ പകുതി വില കുറഞ്ഞ പാം ഓയിലിലേക്ക് മാറിയതാണ് പോയവാരം വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നത്. കഴിഞ്ഞ ഓണം സീസണില്‍ വെളിച്ചെണ്ണ ചില്ലറ വില 480കടന്നിരുന്നു. എന്നാല്‍ ഈ സീസണില്‍ വലിയൊരു വില വര്‍ധന ഉണ്ടാകില്ലന്നാണ് വ്യാപാരികള്‍ പറയുന്നത്.
തമിഴ്നാട്ടിലെ കൊപ്ര ലോബികള്‍ കൊപ്ര പൂഴ്ത്തിവച്ച് സംസ്ഥാനത്ത് കൃത്രിമ വില വര്‍ധനവിന് തുനിഞ്ഞെങ്കിലും തമിഴ്നാട്ടില്‍ പോയവാരം വെളിച്ചെണ്ണ , കൊപ്ര കേരളത്തെ അപേക്ഷിച്ച് കുറവാണ്. പോയവാരം മൊത്ത വിപണിയില്‍ വില്‍പ്പനക്ക് വെളിച്ചെണ്ണ വരവ് കുറവായിരുന്നു.
കൊച്ചി വെളിച്ചെണ്ണ മില്ലിംഗ് ലിറ്ററിന് 260 രൂപ തയ്യാര്‍ 255, കൊപ്ര തെളിവ് കിലോ 168 രൂപ ഓടെ 166, തൃശൂര്‍ വെളിച്ചെണ്ണ 259 കൊപ്ര 168, കോഴി കോട് വെളിച്ചെണ്ണ 270 കോപ്ര 171. കാങ്കയം വെളിച്ചെണ്ണ 235, കൊപ്ര 159 രൂപ.
കോടിയുടുത്ത് സ്വര്‍ണം
ആഭ്യന്തര വിപണിയില്‍ സ്വര്ണംപവന് 2040 രൂപ വില കൂടി. പവന് 111720 രൂപയില്‍ വിറ്റ് നിര്‍ത്തിയത് 13760 രൂപയിലാണ് വ്യാപാരം നിറുത്തിയത്. രാജ്യാന്തര വിലയില്‍ സ്വര്‍ണം ഔണ്‍സിന് 33 ഡോളര്‍ വില കൂടി. ഔണ്‍സിന് 4376 ഡോളറിലാണ് വ്യാപാരം നിര്‍ത്തിയത്. രൂപയ്ക്ക് 20 പൈസ നഷ്ടം വിനിമയ നിരക്കില്‍ രൂപ 95 . 41 ആയി ഇടിഞ്ഞു.
ഉന്മേഷമില്ലാതെ
തേയില
ലേലത്തില്‍ വില്‍പ്പന തേയില വരവ് കൂടിയ തോടെ തേയില വില കുറഞ്ഞു. പൊടിത്തേയില കിലോ രണ്ട് രൂപ വില കുറഞ്ഞാണ് ലേലം നടന്നത്. ഇലത്തേയില 276000 കിലോയും പൊടിത്തേയില 838700 കിലോയും വില്‍പ്പനക്കെത്തി. തലേവാരത്തെ അപക്ഷിച്ച് പൊടിത്തേയില 23000 കിലോയും ഇലത്തേയില 22700 കിലോയും കൂടുതലാണ് വില്‍പ്പനയ്ക്കെത്തിയത്.





Comments