ബോളിവുഡ് സിനിമാപ്രേമികള്‍ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമാ ആരാധകര്‍ക്കും ഏറെയിഷ്ടമുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. തന്റേതായ ശൈലിയിലും ആഖ്യാനത്തിലും മാത്രം ഒരുക്കുന്ന സിനിമകൾ കൊണ്ടും നിലപാടുകൾ കൊണ്ടും എപ്പോഴും വാർത്തകളിൽ ഇടംനേടാറുള്ള വ്യക്തി കൂടിയായ അനുരാഗ് മുഖം നോക്കാതെ അഭിപ്രായങ്ങള്‍ തുറന്നു പറയാറുണ്ട്. ബോളിവുഡ് സിനിമകളിലെ പ്രശ്നങ്ങള്‍ പറയാറുള്ള കശ്യപ്, സൗത്ത് ഇന്ത്യന്‍ സിനിമകളെ താനിഷ്ടപ്പെടുന്നതിന്റെ കാരണവും പലകുറി തുറന്നു പറഞ്ഞിട്ടുണ്ട്.
തന്റെ വ്യക്തിജീവിതത്തിലും വലിയ ഒളിവും മറവുകളുമൊന്നും അനുരാഗ് കൊണ്ടുവരാറില്ല. അതുകൊണ്ടു തന്നെയാണ് തന്നേക്കാള്‍ 20 വയസ്സ് കുറവുള്ള ശുഭ്ര ഷെട്ടിയുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. പ്രായവ്യത്യാസത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടും ഏകദേശം ഒരു പതിറ്റാണ്ടായി ഇരുവരും ഒന്നിച്ചു തന്നെയാണ്.
ഇപ്പോഴിതാ ശുഭ്ര ഷെട്ടിയുമായുള്ള പ്രണയബന്ധത്തെക്കുറിച്ചും, അതിലുണ്ടായ ആശങ്കകളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് അനുരാഗ് കശ്യപ്. പ്രണയത്തിന്റെ തുടക്കത്തില്‍ തനിക്ക് വലിയ അപകര്ഷാബോധമുണ്ടായിരുന്നെന്നും പ്രായത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നെന്നും, ഒരു ഘട്ടത്തില്‍ കശ്യപ് തന്നെ ബന്ധത്തില്‍നിന്നും പിന്തിരിയാന് ശ്രമിച്ചതിനെക്കുറിച്ചും അനുരാഗും ശുഭ്രയും തുറന്നു പറയുകയാണ്.
‘‘തുടക്കത്തിൽ എനിക്ക് വലിയ അപകർഷതാബോധമുണ്ടായിരുന്നു. ആളുകൾ ഞങ്ങളെപ്പറ്റി എന്തും പറയുന്ന അന്തരീക്ഷം. ശുഭ്രയ്ക്ക് എപ്പോഴും പ്രായം പ്രായം കുറഞ്ഞുതന്നെ തോന്നും, എന്നാൽ എനിക്ക് പ്രായമായിക്കൊണ്ടിരുന്നു. അവൾ വിശാലമായ ലോകം കാണണമെന്നും കരിയർ ആസ്വദിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ അവളെ എന്നിൽ നിന്ന് അകറ്റാനും ബന്ധത്തിൽ നിന്ന് പിന്തിരിയാനും ഞാൻ ശ്രമിച്ചിരുന്നു.
അധിക്ഷേപങ്ങൾ എന്നതിനേക്കാൾ തനിക്ക് ഒരു അപകർഷതാബോധം ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ഞാൻ വളരെ ആകുലപ്പെട്ട്, ശുഭ്രയെ എന്നിൽ നിന്ന് അകറ്റാൻ പോലും ശ്രമിച്ചു. അവളുടെ മുഖം കണ്ടാൽ പ്രായം തോന്നിക്കില്ല. ഞാൻ പ്രായമായിക്കൊണ്ടിരിക്കുമ്പോഴും അവൾക്ക് മാറ്റമൊന്നും ഉണ്ടായില്ല. അതുകൊണ്ടാണ് എനിക്ക് അപകർഷതാബോധം തോന്നിയത്.
ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് ഞാന്‍ ബോധവാനാണ്. ശുഭ്രയുടെ കരിയർ നശിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് ഒരു ഘട്ടത്തില്‍ ഈ ബന്ധത്തിൽ നിന്നും അകന്നുനിൽക്കാൻ ശ്രമിച്ചത്. അത്, ശുഭ്രയെ കൂടുതല്‍ സ്വതന്ത്രയാക്കി നിര്‍ത്താനാണ് ശ്രമിച്ചത്. എങ്കിലും, ശുഭ്ര തന്നെയാണ് തന്റെ പങ്കാളി എന്ന് ഉറപ്പായിരുന്നു...’’ എന്നാണ് അനുരാഗ് പറയുന്നത്.
മൂന്നാമതൊരു വിവാഹത്തിന് പ്ലാനുണ്ടോ എന്ന ചോദ്യത്തിന്, ‘അവൾക്ക് വിവാഹത്തിൽ വിശ്വാസമില്ല’ എന്നായിരുന്നു അനുരാഗിന്റെ മറുപടി. ‘‘അവളൊപ്പമുള്ളതിൽ ഞാൻ വളരെ സന്തോഷവാനാണ്. എനിക്ക് അവളോടൊപ്പം ജീവിക്കണം, അതിന് എന്താണോ വേണ്ടത് അത് ചെയ്യാൻ തയ്യാറാണ്. ഒരു വയസ്സന്റെ സുരക്ഷിതത്വമില്ലായ്മ എന്താണ്? ഞാൻ സ്നേഹിക്കുന്ന ആളുകളേക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കാൻ തക്ക ആരോഗ്യമുള്ളവനാകാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിന്റെ രീതികൾ അങ്ങനെയാണ്. എന്നാൽ ഇപ്പോൾ ലഭിച്ച ഈ സന്തോഷം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കത്തിൽ, സന്തോഷത്തോടെ പ്രണയിക്കുക എന്നത് എന്റെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള ഒന്നായിരുന്നു, ഇനി ഞാൻ സന്തോഷത്തോടെ മരിച്ചോളാം. ഇതിനുമുമ്പ് ഒരു കാർ അപകടത്തിൽപ്പെട്ടാലും എനിക്ക് പേടിയുണ്ടായിരുന്നില്ല, ഒന്നിനെയും കുറിച്ച് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ജീവിതത്തിൽ ആദ്യമായി, ജീവിക്കാൻ തക്ക മൂല്യമുള്ള ഒന്ന് എനിക്ക് ലഭിച്ചതായി തോന്നുന്നു, അതിനാൽ എനിക്ക് മരിക്കാൻ തോന്നുന്നില്ല...’’ എന്നും അനുരാഗ് പറയുന്നു.
‘ഞങ്ങൾക്കിടയിൽ പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. ഞങ്ങൾ പലപ്പോഴും സ്വയം മടിച്ചാണ് നിന്നത്...’ എന്ന് അനുരാഗ് പറഞ്ഞപ്പോൾ, ‘നിങ്ങൾക്കാണ് കൂടുതൽ മടിയുണ്ടായിരുന്നത്...’ എന്ന് ശുഭ്ര തിരുത്തി. അത് സമ്മതിച്ചുകൊണ്ട് അനുരാഗ് പറഞ്ഞു, ‘‘ശരിയാണ്...എനിക്കായിരുന്നു കൂടുതൽ മടി. ഒരു ഘട്ടത്തിൽ ഞാൻ അത് വളരെയധികം ചിന്തിക്കുകയും ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ വരെ ശ്രമിക്കുകയും ചെയ്തു. കാരണം അവളുടെ മുഖത്ത് പ്രായം തോന്നിക്കില്ല, അവൾ ഇപ്പോഴും ഒരുപോലെ ഇരിക്കുന്നു. എന്നാൽ എനിക്ക് പ്രായമേറുകയും അവൾ അതുപോലെ തന്നെ തുടരുകയും ചെയ്തപ്പോഴാണ് എനിക്ക് കൂടുതൽ സ്വയം മടി തോന്നാൻ തുടങ്ങിയത്.
ഞങ്ങൾ 11 വർഷമായി ഒന്നിച്ചാണെങ്കിലും, 2005 ല്‍ സംവിധാനം ചെയ്ത ‘നിഷാഞ്ചി’യുടെ ചിത്രീകരണ സമയത്ത് ഷൂട്ടിംഗ് സെറ്റിൽ എനിക്കൊപ്പം എപ്പോഴും ശുഭ്ര ഉണ്ടായിരുന്നു. ആ കാലത്താണ് ശുഭ്രയാണ് എന്റെ ജീവിതമെന്ന് എനിക്ക് പൂർണമായും മനസിലായത്. ആ തിരിച്ചറിവിലേക്കെത്താനും അത് അംഗീകരിച്ച് മുന്നോട്ടുപോകാനും നീണ്ട കാലയളവ് വേണ്ടിവന്നു', കശ്യപ് പറയുന്നു. മുംബൈയിൽ നിന്ന് മാറിയതുമുതൽ ഞാൻ എനിക്കായി സമയം കണ്ടെത്തുന്നുണ്ട്. ശുഭ്രയുടെ അമ്മയ്ക്ക് എന്നേക്കാൾ ഏഴെട്ട് വയസ് മാത്രമേ കൂടുതലുള്ളൂ. ഇന്ന്, അവർ എന്റെ നല്ലൊരു സുഹൃത്താണ്...’ അനുരാഗ് പറഞ്ഞു.
താനുമായുള്ള ബന്ധത്തിന്റെ പേരിൽ ഒതുങ്ങിപ്പോകാതെ, സ്വന്തം നിലയിൽ ജീവിതത്തെ കണ്ടറിയാൻ അനുരാഗ് എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് ശുഭ്ര വ്യക്തമാക്കി. ‘‘അദ്ദേഹം ജീവിതത്തിൽ എല്ലാം കണ്ട ആളായതുകൊണ്ട് പ്രണയം എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. എന്നാൽ എനിക്ക് 20-കളിൽ സ്വന്തം വഴി കണ്ടെത്തേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് പുറത്തുപോയി ലോകം കാണാനും, തിരികെ വരണമെന്ന് തോന്നിയാൽ മാത്രം തന്റെ അടുത്തേക്ക് വരാനും അദ്ദേഹം നിർബന്ധിച്ചിരുന്നു...’’ ശുഭ്ര പറഞ്ഞു. പാർട്ടികളിലും ചടങ്ങുകളിലും ഒന്നിച്ച് പോകാറുണ്ടായിരുന്നെങ്കിലും മാധ്യമങ്ങളുടെ കണ്ണിൽപ്പെടാനും ഞങ്ങളുടെ ബന്ധം ഒരു വാർത്തയാക്കാനും താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ശുഭ്ര പറയുന്നു. അനുരാഗ് കശ്യപുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കളുടെ പ്രതികരണവും ശുഭ്ര വെളിപ്പെടുത്തി. ‘‘ഞാൻ ഒരു രക്ഷിതാവാണെങ്കിൽ, എന്റെ 20 വയസുള്ള മകൾ രണ്ടുതവണ വിവാഹം കഴിച്ച, ഒരു കുട്ടിയുള്ള, മറ്റ് പല ഗോസിപ്പുകളിലും നിറഞ്ഞുനിൽക്കുന്ന 40-ന് മുകളിൽ പ്രായമുള്ള ഒരാളുമായി പ്രണയത്തിലാണെന്ന് അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും? ആ സമയത്ത് എന്റെ മാതാപിതാക്കൾ സാഹചര്യത്തെ വളരെ നന്നായി തന്നെയാണ് കൈകാര്യം ചെയ്തതെന്ന് ഞാൻ കരുതുന്നു. എന്നാല്‍, ഇന്ന് ഭാര്യ പറയുന്നതു മാത്രം കേൾക്കുന്ന ഒരു ഭർത്താവിനെപ്പോലെയാണ് കശ്യപിനെക്കുറിച്ച് അമ്മ കരുതുന്നത്...’’ ശുഭ്ര കൂട്ടിച്ചേര്‍ത്തു. പ്രശസ്ത മാധ്യമപ്രവര്‍ത്തക ജാനിസ് സെക്വിറയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ ബന്ധത്തെക്കുറിച്ച് അനുരാഗും ശുഭ്രയും മനസ്സു തുറന്നത്.
എഡിറ്റർ ആരതി ബജാജുമായിട്ടായിരുന്നു അനുരാഗിന്റെ ആദ്യ വിവാഹം. ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2009-ൽ ഇരുവരും വേർപിരിഞ്ഞു. ആലിയ കശ്യപ് ഇവരുടെ മകളാണ്. തുടർന്ന് നടി കൽക്കി കേക്ലാകെയുമായി പ്രണയത്തിലാവുകയും 2011-ൽ വിവാഹം കഴിക്കുകയും ചെയ്തു. ‘ദേവ് ഡി’ എന്ന ചിത്രത്തിലൂടെ കൽക്കിയെ ബോളിവുഡിൽ അവതരിപ്പിച്ചതും അനുരാഗ് ആയിരുന്നു. നാല് വർഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി.
കരിയറിലും തിളങ്ങി നില്ക്കുന്ന അനുരാഗ് അടുത്തായി അഭിനേതാവെന്ന നിലയിലും പ്രേക്ഷകപ്രശംസ നേടുന്നുണ്ട്. തമിഴ് ചിത്രം ‘മഹാരാജ’യിലെയും മലയാള ചിത്രം ‘റൈഫില്‍ ക്ലബ്ലി’ലെയും അനുരാഗിന്റെ വില്ലന്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ കൈയടി നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. ബോബി ഡിയോൾ നായകനായ ‘ബന്ദർ’ എന്ന ചിത്രമാണ് അനുരാഗ് കശ്യപ് അവസാനമായി സംവിധാനം ചെയ്തത്.

Comments