തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഗേറ്റ് വേ ആയി ഇനി വിഴിഞ്ഞം മാറും. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതോടെ വിഴിഞ്ഞം തുറമുഖം കടലിൽനിന്ന് കരയിലേക്ക് വളരും. തുറമുഖത്ത് നിന്ന് കര മാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കമാകും.
തുറമുഖ അധിഷ്ഠിത വ്യവസായ വികസനവും ലോജിസ്റ്റിക്സ് മികവും ലക്ഷ്യമിടുന്ന മിഷൻ സമുദ്രയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് തന്നെയുണ്ടാകും. കേന്ദ്ര തുറമുഖ- ഷിപ്പിങ്- ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോബാൾ ചടങ്ങിൽ മുഖ്യാതിഥിയാകും.
സംസ്ഥാനത്തെ ഉത്പാദകർക്ക് കുറഞ്ഞ ചെലവിൽ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാൻ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്. തുറമുഖത്തിനോട് ചേർന്നുള്ള വലിയ വികസനത്തിനും ഇത് തുടക്കമാകുമെന്നും വിഡി സതീശൻ പറഞ്ഞു.

Comments