റാഞ്ചി: ജെഎസ്എസ് സി, കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയും ടിഎസ് ആര് ഡാറ്റാ പ്രൊസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് വഴി നടത്തിയ എല്ലാ പരീക്ഷകളും നിയമന നടപടികളും റദ്ദാക്കിക്കൊണ്ട് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെത്തുടര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചതായി വിദ്യാര്‍ത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ അറിയിച്ചു.
അതേസമയം, റദ്ദാക്കിയ പരീക്ഷകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ ഒരു വിഭാഗം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ച മഹ്തോ, ഒരു വിദ്യാര്‍ത്ഥിയും വഞ്ചിക്കപ്പെടുകയോ ചതിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിയമങ്ങള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു. ടിഡിപിഎല്‍ വഴി നടത്തിയ എല്ലാ പരീക്ഷകളും ഏജന്‍സി പ്രസിദ്ധീകരിച്ച് ഫലങ്ങളും ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നു. ടി.ഡി.പി.എല്‍ വഴി നടത്തുന്ന പരീക്ഷകളും നിയമനങ്ങളും റദ്ദാക്കുമെന്ന് സോറന് പറഞ്ഞു.
2014 മുതല്‍ ടിഡിപിഎല്‍ വഴി നടത്തിയ എല്ലാ പരീക്ഷകളും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡ് പബ്ളിക് സര്‍വീസ് കമ്മീഷന് ജെഎസ്എസ് സി - സിജിഎല്‍ പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും ആരോപിച്ച് ജൂലൈ 25 ന് റാഞ്ചിയിലെ ബാപ്പു ബാടിക ഗ്രൗണ്ടില്‍ ഒരു ചെറിയ കൂട്ടം വിദ്യാര്‍ത്ഥികള്‍ സംഘടിച്ചാണ് പ്രക്ഷോഭം തുടങ്ങിയത്.

Comments