കോഴിക്കോട്: സിഎംആര്‍എല്‍എക്സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും പരിശോധന ആരംഭിച്ചു. കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിലെ എട്ടിടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. കേസില്‍ ഇത് രണ്ടാം തവണയാണ് ഇ.ഡി പരിശോധന നടത്തുന്നത്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടിക്ക് മുന്നോടിയായിട്ടാണ് റെയ്ഡ്.
ഔദ്യോഗികമായി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പായിരുന്നു ആദ്യ ഘട്ട പരിശോധന. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന്, പിണറായി വിജയന്റെ വസതികളിലടക്കം പരിശോധനകള്‍ നടന്നിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ മകള്‍ വീണാ ടി.എയെ ഇ.ഡി രണ്ട് തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
എക്സാലോജിക് നല്കിയ സേവനങ്ങള്‍ എന്തൊക്കെയാണെന്നും, സി.എം.ആര്.എല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയ പണം എന്തുചെയ്തു എന്നതിലുമായിരുന്നു പ്രധാനമായും ചോദ്യങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്. എം.ഡി ശശിധരന് കര്‍ത്തയുടെ ഭാര്യ ജയ എസ്. കര്‍ത്ത, മകള്‍ ഷിബി എസ്. കര്‍ത്ത, മകന് ശരന്‍ എസ്. കര്‍ത്ത എന്നിവരുള്‍പ്പെടെ ആറുപേരെ ഇ.ഡി ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു. അനധികൃതമായി കൈപ്പറ്റിയ പണം എങ്ങോട്ടൊക്കെയാണ് ഒഴുകിയത് എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.
യാതൊരു സേവനവും നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് കമ്പനി 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഈ സംഭവം കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുന്നതാണെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഈ കേസില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകള്‍ പരിശോധിക്കുന്ന നടപടികളും ഇ.ഡി ആരംഭിച്ചിട്ടുണ്ട്.

Comments