തിരുവനന്തപുരം: വിമാനത്തിനുള്ളിലേതിന് സമാനമായ സൗകര്യങ്ങളുമായി ശ്രദ്ധ നേടിയ കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ഓഗസ്റ്റ് 20 മുതൽ സർവീസ് ആരംഭിക്കും. കെഎസ്ആർടിസിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസാണിത്. ഇതിനൊപ്പം വാങ്ങിയ മറ്റൊരു ബസ് ആലപ്പുഴ-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ബസ് 9.45ന് എറണാകുളത്ത് എത്തും. 4 മണിക്കൂർ 15 മിനിറ്റാണ് യാത്രാസമയം. 31 സീറ്റുകളുള്ള ബസിന് കൊല്ലം, ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.
എറണാകുളത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് രാത്രി 9.45ന് തിരുവനന്തപുരത്ത് എത്തും. വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം പരിഗണിച്ചാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. സ്വിഫ്റ്റ് ജീവനക്കാരെയാണ് സർവീസിനായി നിയോഗിക്കുക. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് ഗുരുവായൂരിലേക്ക് നീട്ടുന്നതും പരിഗണനയിലുണ്ട്.
യാത്രക്കാർക്ക് പ്രത്യേക ഡിജിറ്റൽ ഡിസ്പ്ലേ, മൊബൈൽ ഫോൺ ചാർജിങ് പോയിന്റ്, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. സെമി സ്ലീപ്പർ സീറ്റുകൾ, ഭക്ഷണ വിതരണത്തിനായി പാൻട്രി എന്നിവയും ഒരുക്കിയിട്ടുണ്ട്. എയർ ഹോസ്റ്റസ് മാതൃകയിൽ ബസ് ഹോസ്റ്റസിന്റെ സേവനവും ലഭ്യമാകും.

Comments