ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളിലെ അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി സുപ്രീംകോടതി നിർണായകമായ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. കള്ളപ്പണ കേസുകളിലെ അന്വേഷണ നടപടികൾ ഒരു വർഷത്തിനകം നിർബന്ധമായും പൂർത്തിയാക്കണം. ഇലക്ഷൻ കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികളെ നിയോഗിക്കണം.
തിരഞ്ഞെടുപ്പ് സമയത്ത് പിടിച്ചെടുക്കുന്ന പണത്തെയും മറ്റ് സ്വത്തുക്കളെയും സംബന്ധിച്ച വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ ജില്ലാ മജിസ്ട്രേറ്റിനെയോ കോംപിറ്റന്റ് കോടതിയെയോ ബോധ്യപ്പെടുത്തണം. തിരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെങ്കിൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതി നിർബന്ധമാണ് എന്ന നിര്‍ദേശവും നല്കി.
2014-ലെ ബെല്ലാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വൻതോതിൽ പണം ശേഖരിച്ചെന്ന കേസിൽ പ്രതീക് പരസ്രംപുരിയയ്ക്കെതിരെയുള്ള എഫ്.ഐ.ആർ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരായ അപ്പീൽ ഹർജി പരിഗണിക്കവെ ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മെയ്കാപം കോട്ടിസ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.
വിഷയത്തിൽ വിപുലമായ പരിശോധനയ്ക്കായി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിൽ കോടതിയെ സഹായിക്കുന്നതിനായി മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാൾ, ഡോ. സ്വപ്നിൽ ത്രിപാഠി എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ 3,87,430 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതിൽ 42.9% (1,66,044) കേസുകളിൽ മാത്രമാണ് ശിക്ഷാവിധി ഉണ്ടാക്കാൻ സാധിച്ചതെന്നും ബാക്കിയുള്ളവ അന്വേഷണ ഘട്ടത്തിലോ വിചാരണയിലോ ആണെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കിയ കണക്കുകളും കോടതി ചൂണ്ടിക്കാട്ടി.

Comments