പരമ്പരാഗത രുചികൾക്കൊപ്പം പുതിയ പരീക്ഷണങ്ങളും ഭക്ഷണശാലകളിൽ കൗതുകമാകാറുണ്ട്. എന്നാൽ ഹരിയാനയിലെ ഒരു ധാബയിൽ ഭക്ഷണം കഴിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് അൽപം വ്യത്യസ്തമായൊരു കാഴ്ചയാണ്. ജീവനക്കാരന് പകരം റോബോട്ട് ഭക്ഷണവുമായി മേശയ്ക്കരികിലെത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഹരിയാനയിലെ സോനിപത്തിലെ മുർത്തലിലുള്ള രേഷം ധാബയിലാണ് റോബോട്ട് വെയിറ്ററെ അവതരിപ്പിച്ചിരിക്കുന്നത്. ഓർഡർ തയ്യാറായാൽ ഭക്ഷണം ട്രേയിൽ വെച്ച് റോബോട്ട് നിശ്ചയിച്ചിരിക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് ഉപഭോക്താവിന്റെ മേശയിലെത്തിക്കും. ചുവന്ന എൽഇഡി ലൈറ്റുകളുള്ള റോബോട്ടിന്റെ കാഴ്ച തന്നെ ധാബയിലെത്തുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.
റോബോട്ട് ഭക്ഷണവുമായി മേശകളിലേക്ക് നീങ്ങുന്നത് കാണാൻ കുട്ടികളടക്കമുള്ളവർ കൗതുകത്തോടെ ചുറ്റും കൂടുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നുണ്ട്. സോഫ്റ്റ്വെയറും റിമോട്ട് കൺട്രോളും ഉപയോഗിച്ചാണ് റോബോട്ടിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. പൂർണമായി ചാർജ് ചെയ്താൽ ഏകദേശം ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ പ്രവർത്തിക്കാനും സാധിക്കും. ദ്രാവക വിഭവങ്ങൾ ഒഴികെ മിക്ക ഭക്ഷണങ്ങളും കൊണ്ടുപോകാൻ റോബോട്ടിന് കഴിയുമെന്നാണ് ധാബ അധികൃതർ പറയുന്നത്.
മുർത്തലിൽ നിരവധി ധാബകൾ ഉള്ളതിനാൽ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ അനുഭവം നൽകാനാണ് റോബോട്ടിനെ അവതരിപ്പിച്ചതെന്ന് ധാബ മാനേജർ സഞ്ജയ് റാണ പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാണ് റോബോട്ട് വികസിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണം എത്തിക്കാൻ റോബോട്ടിനൊപ്പം ചെറിയൊരു ട്രെയിനും ധാബയിൽ ഉപയോഗിക്കുന്നുണ്ട്. പുതിയ പരീക്ഷണം ഭക്ഷണത്തിന്റെ രുചിക്കൊപ്പം സാങ്കേതികവിദ്യയും ചേർത്തുള്ള വ്യത്യസ്ത അനുഭവമായി മാറിയതോടെ ധാബയിലെത്തുന്നവർക്കിടയിലും സോഷ്യൽ മീഡിയയിലും ഇത് കൗതുകമാകുകയാണ്.

Comments