റോഡിലൂടെ വലിയ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഡ്രൈവറുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടത്തിന് കാരണമാകാം. എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ നിയന്ത്രണം വിട്ട് വാഹനത്തിന് മുകളിൽ കയറി ഡാൻസ് ചെയ്യുന്നത് കണ്ടാൽ ആരും ഒന്ന് ഞെട്ടും. രാജസ്ഥാനിലെ അൽവാറിൽ നിന്നുള്ള ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ലോഹിയ തിബാരയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഭാരമേറിയ ട്രെയിലർ ട്രക്കിലാണ് ഡ്രൈവർ അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തിയത്. വാഹനത്തിന്റെ ക്യാബിനിൽ നിന്ന് പുറത്തേക്ക് കയറിയ ഡ്രൈവർ ട്രക്കിന്റെ മുകളിലെത്തി ഡാൻസ് ചെയ്യുകയായിരുന്നു. സ്റ്റിയറിങ്ങിൽ നിന്ന് വിട്ടുനിന്ന് വാഹനത്തിന്റെ വിൻഡോയിൽ നിൽക്കുന്നതും പിന്നീട് വീണ്ടും മുകളിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽ കാണാം.
ട്രക്ക് മുന്നോട്ട് നീങ്ങുന്നതിനിടെയായിരുന്നു ഡ്രൈവറുടെ ഈ സാഹസം. റോഡിലെ മറ്റ് വാഹനങ്ങൾക്കിടയിലൂടെ നിയന്ത്രണമില്ലാതെ ട്രക്ക് സഞ്ചരിച്ചതോടെ സമീപത്തുണ്ടായിരുന്ന വാഹനയാത്രക്കാരും ഭയന്നു. അപകടം സംഭവിക്കുമെന്ന ആശങ്കയിൽ ചിലർ വാഹനങ്ങൾ പിന്നോട്ടെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡ്രൈവറുടെ ഈ പ്രവൃത്തി സ്വന്തം ജീവന് മാത്രമല്ല, റോഡിലുണ്ടായിരുന്ന മറ്റ് വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഡ്രൈവർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഡ്രൈവറെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് പലരുടെയും ആവശ്യം. മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന ഇത്തരം റോഡ് സ്റ്റണ്ടുകൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Comments