കോട്ടയം: ഭർത്താവിന്റെ മൃതദേഹത്തിന് അന്ത്യചുംബനം നൽകിയതിന് പിന്നാലെ കുഴഞ്ഞുവീണ് ഭാര്യയും മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫ് (73), ഭാര്യ ഷേർലി കുര്യൻ (71) എന്നിവരാണ് മരിച്ചത്.
ഓഗസ്റ്റ് 15നാണ് കുര്യൻ ജോസഫ് (കുര്യച്ചൻ) മരിച്ചത്. സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം വീട്ടിൽ പൂർത്തിയായ ശേഷം അന്ത്യചുംബനം നൽകുന്നതിനായി ഷേർലിയെ മൃതദേഹത്തിനരികിലേക്ക് എത്തിക്കുകയായിരുന്നു. അന്ത്യചുംബനം നൽകിയ ഉടൻ ഷേർലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യച്ചൻ. പാലായിലെ ആദ്യകാല വ്യാപാരികളിൽ ഒരാളായിരുന്നു.
എടത്വ പച്ച കാവിൽ വീട്ടിലെ കുടുംബാംഗമാണ് ഷേർലി. എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ എന്നിവരാണ് മക്കൾ.

Comments