ചെന്നൈ: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്യും തെന്നിന്ത്യൻ താരം തൃഷയും പരസ്പരം സല്യൂട്ട് ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രമായ 'മുരശൊലി'. ഔദ്യോഗിക ചടങ്ങിൽ തൃഷയെ മുൻനിരയിൽ ഇരുത്തിയതിനെയും ഇരുവരും സല്യൂട്ട് കൈമാറിയതിനെയും മുഖപത്രം ചോദ്യം ചെയ്തു.
ചെന്നൈ സെന്റ് ജോർജ് ഫോർട്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടയിലാണ് വിജയ്യുടെ മാതാപിതാക്കൾക്കൊപ്പം തൃഷ മുൻനിരയിൽ ഇരുന്നത്. മുഖ്യമന്ത്രിയായ വിജയ് കടന്നുപോകുമ്പോൾ തൃഷ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെതിരെയാണ് ഡിഎംകെ മുഖപത്രത്തിന്റെ മുഖപ്രസംഗം വിമർശനം ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പദവിയുടെ അന്തസ്സ് വായുവിൽ പറന്നുയർന്നുവെന്നും, യാതൊരു ലജ്ജയുമില്ലാതെ ഒരു നടിയെ മുൻനിരയിലിരുത്തി പരസ്പരം സല്യൂട്ട് ചെയ്യുന്ന കാഴ്ച വോട്ടുചെയ്ത ജനങ്ങൾക്ക് പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. വിജയ്യുടെ ആരാധകർക്കും ടിവികെ വോട്ടർമാർക്കും പോലും ഈ രംഗം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ലേഖനം അവകാശപ്പെടുന്നു.
വിവാഹമോചന ഹർജി പിൻവലിച്ച മുഖ്യമന്ത്രിയുടെ ഭാര്യ സംഗീത, മുൻപ് നൽകിയ ഹർജിയിൽ അവിഹിത ബന്ധത്തെക്കുറിച്ചും മാനസിക ക്രൂരതയെക്കുറിച്ചും ആരോപിച്ചിരുന്നു. കൂടാതെ, തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അടുത്തിടെ അറസ്റ്റിലായതും രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ വീണ്ടും ഈ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി വിജയ്, തമിഴ്നാട്ടിൽ നിന്ന് കൈക്കൂലിയും അഴിമതിയും തുടച്ചുനീക്കുകയാണ് തന്റെ സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിനെതിരെ ഉയർന്ന ഇത്തരം വിമർശനങ്ങളോട് ടിവികെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Comments