
കൊച്ചി: ഓണാഘോഷത്തിനു പകിട്ടേകാന്‍ വൈവിധ്യമാര്‍ന്ന ഫാഷന്‍ കളക്ഷനുകള്‍ അവതരിപ്പിച്ച് പ്രമുഖ ഫാഷന്‍ റീട്ടെയ്ല്‍ ബ്രാന്‍ഡായ ട്രെന്‍ഡ്സ്. ഇതിന്റെ ഭാഗമായി പ്രശസ്ത ഡിസൈനര്‍ ബ്രാന്‍ഡായ ആര്.കെ ബൈ റിതു കുമാറുമായി സഹകരിച്ച് ഒരുക്കിയ പ്രത്യേക ഉത്സവകാല വസ്ത്രശേഖരം പുറത്തിറക്കി. നിരവധി ഫാഷന്മോഡലുകള് ചാരുതയാര്‍ന്ന വസ്ത്രശേഖരം അവതരിപ്പിച്ച് എറണാകുളം താജ് മലബാറിലെ റാംപില്‍ ചുവടുവച്ചു. റാംപിലുടനീളം കേരളത്തിന്റെ പരമ്പരാഗതമായ ഓണാഘോഷവും വസ്ത്രപാരമ്പര്യവും അതിനൊപ്പം സമകാലിക ഫാഷനുകളും മോഡലുകള്‍ അവതരിപ്പിച്ചു. താജ് മലബാറില്‍ കായലിന് അഭിമുഖമായി പ്രത്യേകം സജ്ജമാക്കിയ ഫെസ്റ്റീവ് ഷോക്കേസിലായിരുന്നു സംഗീതത്തിന്റെയും തനതു കലാരൂപങ്ങളുടെയും അകമ്പടിയോടെ വസ്ത്രശേഖരത്തിന്റെ അവതരണം. ഓണത്തിന്റെ പരമ്പരാഗത നിറങ്ങളായ ഐവറി, ഓഫ്-വൈറ്റ്, ഗോള്‍ഡ് എന്നിവ പുതിയ തലമുറയുടെ ഫാഷന്സങ്കല്പ്പങ്ങള്ക്ക് ഇണങ്ങുന്ന വിധത്തിലാണ് അവതരിപ്പിച്ചത്. സമ്പന്നമായ തുണിത്തരങ്ങള്‍, സ്വര്‍ണ നിറത്തിലുള്ള എംബ്രോയ്ഡറി, സൂക്ഷ്മമായ അലങ്കാരപ്പണികള്‍, ആധുനിക വസ്ത്രരൂപങ്ങള്‍ എന്നിവയാണു പ്രധാന സവിശേഷതകള്‍. ഓണത്തിനായി ട്രെന്‍ഡ്സ് ഷോറൂമുകളില്‍ വൈവിധ്യമാര്‍ന്ന വസ്ത്രശേഖരം എത്തിക്കഴിഞ്ഞു. ഓരോ ഷോറൂമുകളിലും ആര്.കെ ബൈ റിതുകുമാര്‍ ഡിസൈന്‍ ചെയ്ത വസ്ത്രശേഖരം പ്രത്യേകമായി ലഭിക്കും. ഓണാഘോഷങ്ങള്‍ക്കു പുറമെ തുടര്‍ന്നുള്ള ഉത്സവകാല അവസരങ്ങളിലും ധരിക്കാവുന്ന തരത്തിലാണ് വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ആധുനിക സ്ത്രീയുടെ ജീവിതശൈലിക്കും ചലനസ്വാതന്ത്ര്യത്തിനും അനുയോജ്യമായ വസ്ത്രരൂപങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക ഗവേഷണം നടത്തിയ ശേഷമാണ് ശേഖരം രൂപകല്‍പ്പന ചെയ്തതെന്ന് ട്രെന്‍ഡ്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ മിനല്‍ ശ്രീവാസ്തവ മാധ്യമങ്ങളോടു പറഞ്ഞു. വസ്ത്രങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ധരിക്കാനും മികച്ച രീതിയില്‍ ചലിക്കാനും കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പനയില്‍ ശ്രദ്ധ നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. ഇത് ഒരാളുടെ മാത്രം പരിശ്രമത്തിന്റെ ഫലമല്ല. വസ്ത്രരൂപങ്ങളെക്കുറിച്ചുള്ള ഗവേഷണം മുതല്‍ നിറങ്ങളുടെ തെരഞ്ഞെടുപ്പ്, രൂപകല്‍പ്പപന, ഫിറ്റിങ് എന്നിവ വരെ നിരവധി പേര് പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെക്കാലത്തെ പരിശ്രമത്തിനുശേഷം സൃഷ്ടിച്ച വസ്ത്രങ്ങള്‍ വേദിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ കരകൗശല പാരമ്പര്യവും ആധുനിക ഫാഷന്‍ കാഴ്ചപ്പാടും സമന്വയിപ്പിക്കുന്ന ആര്.കെ ബൈ റിതുകുമാറിന്റെ സവിശേഷമായ രൂപകല്‍പ്പനാ ശൈലിയാണ് പുതിയ ശേഖരത്തിലും പ്രതിഫലിക്കുന്നത്. ഓണത്തിന്റെ പാരമ്പര്യ സൗന്ദര്യം അതേപടി പകര്ത്തുന്നതിനു പകരം അതിന് പുതിയ കാലത്തിന്റെ ഫാഷന്‍ ഭാവം നല്കുകയാണു ചെയ്തിരിക്കുന്നത്.





Comments