
കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി 25 കോടി രൂപയുടെ സമ്മാനങ്ങളും വിലക്കുറവുകളും പ്രഖ്യാപിച്ച് പ്രമുഖ റീടെയ്ല്‍ ശൃംഖലയായ ബിസ്മി കണക്ട്. വമ്പനോണം ബമ്പറോണം എന്ന പേരിലാണ് വിവിധ ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പര്‍ച്ചേസ് നടത്തുന്ന ഓരോ ഉപഭോക്താവിനും ഉറപ്പായ സമ്മാനങ്ങള്‍ക്കൊപ്പം ഒരു കോടി രൂപയുടെ മെഗാ ബമ്പര്‍ സമ്മാനം നേടാനും അവസരമുണ്ട്. ആഴ്ചതോറും ഒരു ലക്ഷം രൂപ വീതം സമ്മാനമായി നേടാനുള്ള അവസരവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഹോം ആന്‍ഡ് ഡിജിറ്റല്‍ അപ്ലയന്‍സസുകള്‍ ഉള്‍പ്പെടെ വിവിധ ഉല്പന്നങ്ങള്ക്ക് പ്രത്യേക വിലക്കുറവുകളും ഓഫറുകളും ലഭിക്കും. പഴയ ഉല്പന്നങ്ങള് മാറ്റി പുതിയത് വാങ്ങുന്നവര്‍ക്ക് എക്സ്ചേഞ്ച് ഓഫറിനൊപ്പം പ്രത്യേക എക്സ്ചേഞ്ച് ബോണസും ലഭിക്കും. വിവിധ ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പര്േച്ചസുകള്ക്ക് 26,000 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കും ലഭ്യമാണ്.
32 ഇഞ്ച് ടിവി 6,990 രൂപ മുതലും 65 ഇഞ്ച് സ്മാര്‍ട് ടിവി 39,990 രൂപ മുതലും ലഭിക്കും. സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 10,990 രൂപ മുതലും ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 16,990 രൂപ മുതലും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകള്‍ 39,990 രൂപ മുതലുമാണ് ഓഫര്‍ വിലയില്‍ ലഭ്യമാകുന്നത്.
ടോപ് ലോഡ് വാഷിങ് മെഷീനുകള്‍ 10,990 രൂപ മുതലും ഏഴു കിലോഗ്രാം ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകള്‍ 25,990 രൂപ മുതലും സ്വന്തമാക്കാം. പര്‍ച്ചേസുകള്‍ക്ക് 12 മാസത്തെ നോ കോസ്റ്റ് ഇ.എം.ഐ. സൗകര്യവും ലഭ്യമാണ്. പേപ്പര്‍ ഫിനാന്‍സ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ഇ.എം.ഐ. സൗജന്യമായും ലഭിക്കും.ഉല്പന്നങ്ങള്ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിനായി അധിക വാറന്റി ആനുകൂല്യവും ബിസ്മി കണക്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള് പ്രത്യേക വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരവും വമ്പനോണം ബമ്പറോണം പദ്ധതിയിലൂടെ ലഭിക്കും.
കേരളത്തിലുടനീളമുള്ള ബിസ്മി കണക്ട് സ്റ്റോറുകളില്‍ ഓഫറുകള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.





Comments