തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിൽ ബിജെപി മേഖലാ പ്രഭാരിമാരുടെ ചുമതലകളിൽ മാറ്റം. സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ ടീമിനെയാണ് നിയോഗിച്ചത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചുമതല കെ. സോമനും പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതല അനൂപ് ആന്റണിക്കും നൽകി. കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതല ഷോൺ ജോർജിനാണ്. തൃശൂർ, പാലക്കാട് ജില്ലകളുടെ ചുമതല കെ.കെ. അനീഷിനും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ചുമതല വി. ഉണ്ണികൃഷ്ണനും നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളുടെ ചുമതല വി.കെ. സജീവനാണ്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കും ബിജെപി കടന്നു. വിവിധ സംസ്ഥാനങ്ങളുടെ ചുമതല നേതാക്കൾക്ക് നൽകി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. രാജ്യസഭാ എംപി വിനോദ് താവ്ഡേയ്ക്ക് ഉത്തർപ്രദേശിന്റെയും രാജ്യസഭാ എംപിയും പുതുതായി ദേശീയ സെക്രട്ടറിയുമായ സതീഷ് പൂനിയയ്ക്ക് പഞ്ചാബിന്റെയും രാജ്യസഭാ എംപി തരുണ്‍ ചുഗിന് ഗുജറാത്തിന്റെയും ചുമതലയാണ് നൽകിയത്.
ചുമതലകൾ സംബന്ധിച്ച സർക്കുലർ ബിജെപി പുറത്തിറക്കി. പുതിയ ചുമതലകൾ ഉടൻ പ്രാബല്യത്തിൽ വരും. മറ്റ് സംസ്ഥാനങ്ങളുടെ ചുമതലകൾ യഥാസമയം പ്രഖ്യാപിക്കും. അതുവരെ നിലവിലെ പ്രഭാരി ക്രമീകരണങ്ങൾ തുടരുമെന്ന് ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കി.
അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പുതിയ ചുമതലകൾ നൽകിയതെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.

Comments