ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 'ഇന്ത്യ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ്' തങ്ങളുടെ 125cc സ്കൂട്ടറുകളില്‍ പുതിയ മാറ്റങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിച്ചു. യാമഹയുടെ ജനപ്രിയ ഹൈബ്രിഡ് സ്കൂട്ടറുകളായ ഫസിനോ, റെയ് ZR (125cc) എന്നിവയിലാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. മുന്പത്തേക്കാള് കൂടുതല്‍ ടെക്-സാവിയാക്കി (Tech-savvy) മാറ്റാന്‍ ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.
2026 യാമഹ ഫസിനോ
വില നോക്കുകയാണെങ്കില്‍, പുതിയ 2026 ഫസിനോ പതിപ്പുകള്‍ക്ക് 78,980 മുതല്‍ 99,030 വരെയാണ് (എക്സ്-ഷോറൂം) വില വരുന്നത്. ഡ്രം (Drum), ഡിസ്ക് (Disc), എസ് (S) എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഫസിനോ ലഭ്യമാണ്.
2026 യാമഹ റെയ് ZR
2026 റെയ് ZR-ന്റെ വില 79,880 മുതല്‍ 1,00,440 വരെയാണ് (എക്സ്-ഷോറൂം). റെയ് ZR, റെയ് ZR സ്ട്രീറ്റ് റാലി (Street Rally) എന്നിവയിലായി രണ്ട് പ്രധാന വേരിയന്റുകളിലായാണ് ഇത് വിപണിയിലെത്തുന്നത്.
ഹോണ്ടയുടെ ആക്റ്റീവ 125, ഡിയോ 125; ഹീറോയുടെ സൂം 125, ഡെസ്റ്റിനി 125; സുസുകിയുടെ ആക്സസ് 125, അവെനിസ് 125; ടിവിഎസിന്റെ ജൂപ്പിറ്റര്‍ 125, എന്‍ടോര്‍ക്ക് 125 എന്നിവയോടാണ് ഫസിനോയും റെയ് ZR-ഉം വിപണിയില്‍ മത്സരിക്കുന്നത്.
പുതിയ നിറങ്ങള്‍
ഫസിനോ : ഡ്രം വേരിയന്റിന് 'യെല്ലോ കോക്ക്ടെയില്‍' നിറം ലഭിക്കും. ഡിസ്ക് വേരിയന്റിന് മെറ്റാലിക് ലൈറ്റ് ഗ്രീന്‍, കൂള്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളും നല്‍കിയിട്ടുണ്ട്. റേഞ്ചിന്റെ ഏറ്റവും മുകളിലുള്ള 'S' വേരിയന്റിന് 'മെറ്റാലിക് ഓറഞ്ചിഷ് ഗ്രേ SPL' നിറമാണുള്ളത്.
TFT സ്ക്രീന്‍: 2026 യമഹ ഫസിനോ S വേരിയന്റില്‍ മാത്രമായി ആദ്യമായി പുതിയ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്കിയിരിക്കുന്നു. ഇതില്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ഫീച്ചര്‍ ലഭ്യമാണ്.
റെയ് ZR മോഡലുകള്‍ക്കും പുതിയ നിറങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് റെയ് ZR-ന്റെ ബേസ് ഡ്രം വേരിയന്റ് 'മെറ്റാലിക് ബ്ലാക്ക്' നിറത്തില്‍ മാത്രം ലഭ്യമാകുമ്പോള്‍, ഡിസ്ക് വേരിയന്റിന് മെറ്റാലിക് ബ്ലാക്ക്, ഡാര്‍ക്ക് മാറ്റ് ബ്ലൂ, ഐസ് ഫ്ലൂ വേര്മിലിയന് എന്നീ നിറങ്ങള്‍ ലഭിക്കും. ഇവയില്‍ TFT ക്ലസ്റ്റര്‍ ഉണ്ടായിരിക്കില്ല; ഇത് സ്ട്രീറ്റ് റാലി പതിപ്പിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
റെയ് ZR സ്ട്രീറ്റ് റാലിയില്‍ LCD, TFT എന്നിങ്ങനെ രണ്ട് സബ്വേരിയന്റുകളുണ്ട്. മാറ്റ് ബ്ലാക്ക് നിറം രണ്ടിലും ലഭ്യമാണ്. എന്നാല്‍ 'ഐസ് ഫ്ലൂ വേര്മിലിയന്' നിറം LCD വേരിയന്റിലും, 'മാറ്റ് ടൈറ്റന്' നിറം TFT വേരിയന്റിലും മാത്രമേ ലഭിക്കൂ.
മറ്റ് മാറ്റങ്ങള്‍ ഉണ്ടോ ?
പുതിയ TFT ക്ലസ്റ്ററും പുതുക്കിയ കളര്‍ ഓപ്ഷനുകളും ഒഴിച്ചാല്‍, ബാക്കി കാര്യങ്ങളിലെല്ലാം ഫസിനോയും റെയ് ZR-ഉം മുന്‍ മോഡലുകള്‍ക്ക് സമാനമാണ്. 21 ലിറ്റര്‍ സ്റ്റോറേജ്, സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ ജനറേറ്റര്‍ (SMG), സൈലന്റ് സ്റ്റാര്‍ട്ട്, എഞ്ചിന് സ്റ്റോപ്പ്/സ്റ്റാര്‍ട്ട് സിസ്റ്റം, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന് കട്ട് ഓഫ്, എല്‍ഇഡി ഹെഡ്ലൈറ്റുകള്, മുന്‍വശത്തെ ഡിസ്ക് ബ്രേക്കുകള്‍, 100 കിലോയില്‍ താഴെയുള്ള ഭാരം എന്നിവ രണ്ട് സ്കൂട്ടറുകളിലും ഒരുപോലെയാണ്.
രണ്ടിലും ഉപയോഗിച്ചിരിക്കുന്നത് 8 bhp കരുത്തും 10.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 125cc എയര്‍-കൂള്‍ഡ് എഞ്ചിനാണ്. ഇതിനൊപ്പം സിവിടി (CVT) ഗിയര്‍ബോക്സും നല്‍കിയിട്ടുണ്ട്.
TFT ക്ലസ്റ്റര്‍ ഉള്‍പ്പെടുത്തിയത് സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്ന റൈഡര്‍മാര്‍ക്കിടയില്‍ യമഹയുടെ 125cc സ്കൂട്ടറുകളുടെ ജനപ്രിയത വര്‍ദ്ധിപ്പിക്കും. ഹോണ്ടയും സുസുകിയും ഇതിനകം TFT ക്ലസ്റ്ററുകള്‍ നല്‍കുന്നുണ്ടെങ്കിലും, ടിവിഎസും ഹീറോയും ഇപ്പോഴും സിംഗിള്‍ പീസ് TFT ക്ലസ്റ്ററുകള്‍ അവതരിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Comments