ബെംഗളൂരു: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കടുത്ത വ്യക്തിപരമായ പരാമർശവുമായി കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. സോണിയാ ഗാന്ധിയുടെ ദേശീയതയെ ചോദ്യം ചെയ്ത അദ്ദേഹം, അവരുടെ സിരകളിൽ ഇറ്റാലിയൻ രക്തമാണെന്ന് ആരോപിച്ചു.
ഹാസനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമാരസ്വാമി. വിവാഹശേഷമാണ് സോണിയാ ഗാന്ധി ഇന്ത്യയിലെത്തിയതെന്നും അതിനാൽ ഇന്ത്യൻ വികാരങ്ങൾക്ക് എതിരായ നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ചപ്പോൾ സോണിയാ ഗാന്ധി ഇടപെട്ട് തടയാൻ ശ്രമിച്ചെന്ന ബിജെപി ആരോപണത്തിന് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര ആവശ്യപ്പെടുക മാത്രമാണ് സോണിയ ചെയ്തതെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണവും കുമാരസ്വാമി തള്ളി. ഇത്തരം വിശദീകരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments