കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി സമൂഹത്തിനിടയില്‍ സാമൂഹിക-സാംസ്കാരിക, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒഐസിസി കുവൈത്ത് 13-ാം വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിക്കുന്നു. നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഓണപ്പൊലിമ 2026' എന്ന പേരില്‍ സെപ്റ്റംബര്‍ 25 വെള്ളിയാഴ്ചയാണ് പരിപാടിയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10 മണി മുതലാണ് ആഘോഷപരിപാടികള്‍. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് ആഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണസ്മരണകള്‍ ഉണര്‍ത്തുന്ന കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ലഹരി മാഫിയയ്ക്കെതിരെ നടത്തുന്ന 'ഓപ്പറേഷന് തൂഫാ'നെ ആസ്പദമാക്കി കേരള വിഷന്‍ പ്രതിനിധി എ. വി. സുനീഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കലുങ്ക് പറഞ്ഞ കഥ' എന്ന ലഘുനാടകവും വേദിയില്‍ അവതരിപ്പിക്കും.
അച്ചീവേഴ്സ് അവാര്‍ഡ് ദാനം
ഒഐസിസി കുവൈത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10, 12 ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ ഒഐസിസി കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള 'അച്ചീവേഴ്സ് അവാര്‍ഡ്' വിതരണവും ചടങ്ങില്‍ നിര്‍വ്വഹിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
അടുത്ത കര്‍മ്മപദ്ധതികള്‍:
മെഡിക്കല്‍ ക്യാമ്പ്, ചികിത്സാ സഹായങ്ങള്‍, വിദ്യാഭ്യാസ സഹായം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, സാംസ്കാരിക പരിപാടികള്‍, യുവജന-വനിതാ പ്രവര്‍ത്തനങ്ങള്‍, മോട്ടിവേഷന്‍ സെമിനാറുകള്‍, ചെലവ് കുറഞ്ഞ ചികിത്സക്കായി ക്ലിനിക്കുകളുമായി സഹകരിച്ചുള്ള പാക്കേജുകള്‍, വെല്‍ഫെയര്‍ സ്കീം, ബാലവേദി രൂപീകരണം, ജില്ലാ കണ്‍വെന്‍ഷനുകള്‍, മെഗാ പ്രോഗ്രാം, അംഗത്വ പ്രചാരണം, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമയബന്ധിതമായി നടപ്പിലാക്കും.
ഒഐസിസി കെയര്‍ ടീമിന്റെ ജീവകാരുണ്യം: പ്രവാസത്തിനിടയില്‍ മരണമടയുന്ന സഹോദരങ്ങളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിലും ബന്ധുക്കള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിലും ഒഐസിസി കെയര്‍ ടീം മുന്‍പന്തിയില്‍ നില്ക്കുന്നു. ഇതിനകം 45 ഭൗതികശരീരങ്ങള്‍ യഥാസമയം നാട്ടിലെത്തിക്കാന്‍ കെയര്‍ ടീമിന് സാധിച്ചിട്ടുണ്ട്.
'ഓള്‍ഡ് ഒഐസിസി മീറ്റ് കേരള 2026' ഓര്‍മ്മ സംഗമം: ഓഗസ്റ്റ് 16 ഞായറാഴ്ച ആലപ്പുഴ റംദാന്‍ ഹോട്ടലില്‍ വെച്ച് 'OICC MEET KERALA 2026' എന്ന പേരില്‍ ഓര്‍മ്മ സംഗമം സംഘടിപ്പിച്ചു. ഒഐസിസി കുവൈറ്റില്‍ മുന്‍പ് പ്രവര്‍ത്തിച്ചവരും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുത്ത സൗഹൃദ സംഗമത്തില്‍ ആലപ്പുഴ എംഎല്‍എ എ. ഡി. തോമസ്, കുട്ടനാട് എംഎല്‍എ റെജി ചെറിയാന്, കെപിസിസി ജനറല്‍ സെക്രട്ടറി എബി കുര്യാക്കോസ്, എഐസിസി അംഗവും കോണ്‍ഗ്രസിന്റെ വക്താവുമായ അനില്‍ ബോസ്, കെപിസിസി ജനറല്‍ സെക്രട്ടറിയും ഒഐസിസി കുവൈറ്റിന്റെ ചുമതലയുമുള്ള അഡ്വ. ബി. എ. അബ്ദുല്‍ മുത്തലിബ് തുടങ്ങി 75-ഓളം പേര് പങ്കെടുത്തു.
മുന്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഒഐസിസി കുവൈറ്റിന്റെ പ്രയാണം, ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ളയുടെ ശക്തമായ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മിറ്റിയുമായി മുന്നോട്ട് പോകുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഗ്രസ് ആശയങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും സംഘടനയുടെ ഐക്യം വര്‍ദ്ധിപ്പിച്ചു മുന്‍പോട്ടു പോകുമെന്നും ഒഐസിസി കുവൈറ്റ് വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള, ജനറല്‍ സെക്രട്ടറി എം. എ. നിസാം, ഗ്ലോബല്‍ കമ്മിറ്റി അംഗം വര്‍ഗ്ഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, സിദ്ദിഖ് അപ്പക്കന്‍, ജനറല്‍ സെക്രട്ടറിമാരായ നിബു ജേക്കബ്, ഇല്ല്യാസ് പുതുവാച്ചേരി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Comments