ദോഹ:ഓണാഘോഷ നിറവിൽ ആർപ്പുവിളികളും താളമേളങ്ങളും അലതല്ലുന്ന അന്തരീക്ഷത്തിൽ വിസിൽ മുഴങ്ങുമ്പോൾ, വടത്തിൽ മുറുകുന്ന കരം ഓരോ പ്രവാസിയുടെയും ജന്മനാടിനോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ അടയാളമാകുന്നു.പ്രവാസലോകത്തെ മൈതാനങ്ങളിലെ ആവേശപ്പോരാട്ടത്തെ സ്വന്തം നാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗമാക്കി മാറ്റി മാതൃകയാവുകയാണ് ഖത്തറിലെ ഒരു കൂട്ടായ്മ. ചാലിയാർ ദോഹയുടെ പഞ്ചായത്ത് ഘടകമായ കീഴ്പറമ്പ് പഞ്ചായത്ത് എക്സ്പാട്രിയേറ്റ് വെൽഫെയർ അസോസിയേഷൻ (കെപ് വ ഖത്തർ) ആണ് വടം വാടകയ്ക്ക് നൽകി ലഭിക്കുന്ന വരുമാനം നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നത്.
ഓണാഘോഷ വേളകളിൽ നല്ലൊന്നാന്തരം 'വടം' സംഘടിപ്പിക്കാൻ സംഘടനകൾ നെട്ടോട്ടമോടുമ്പോൾ കെപ് വ യുടെ പക്കൽ വാടകയ്ക്കെടുക്കാൻ മികച്ച രണ്ട് വടങ്ങളാണുള്ളത്. നാട്ടിൽ നിന്നും ചകിരിനാരുകളിൽ പ്രത്യേകം നെയ്തെടുത്താണ് ഇവ ദോഹയിലെത്തിച്ചത്. 6 ഇഞ്ചും 8 ഇഞ്ചും കനത്തിൽ, 30 മീറ്ററിലേറെ നീളവും അമ്പത് കിലോയിലേറെ തൂക്കവുമുള്ള ഈ വടങ്ങൾക്ക് ദിവസം 100 റിയാലാണ് വാടക. 6 ഇഞ്ച് വടം സാധാരണ മത്സരങ്ങൾക്കും, 8 ഇഞ്ചുള്ള വടം പ്രൊഫഷണൽ ടീമുകളുടെ പോരാട്ടങ്ങൾക്കുമുള്ളതാണ്.ചാലിയാർ ഫെസ്റ്റ് അടക്കമുള്ള മത്സരങ്ങളിൽ പങ്കെടുക്കാനും പരിശീലനത്തിനുമായാണ് 8ഇഞ്ച് കനം വരുന്ന വടം നാട്ടിൽ നിന്നും ആദ്യം എത്തിച്ചത്.നാടിന്റെയും പ്രവാസികളുടെയും തണലായി നിലകൊള്ളുന്ന സംഘടനയായ കെപ് വ തങ്ങളുടെ മാതൃകാപരമായ സേവനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിനായി
2012മുതൽ 'വടം'മറ്റു സംഘടനകൾക്ക് പ്രതിദിനവാടകയ്ക്ക് നൽകാൻ തീരുമാനിക്കുകയായിരിക്കുന്നുവെന്ന് പ്രസിഡന്റ് ഫൈസൽ ,സെക്രട്ടറി ജെയ്സൽ എന്നിവർ പറഞ്ഞു.2022 ലെ ഖത്തർ ലോകകപ്പിന് ശേഷം 6ഇഞ്ച് കനമുള്ള വടം കൂടി പ്രത്യേകംതയ്യാറാക്കി നാട്ടിൽ നിന്നുംകൊണ്ടുവരികയായിരുന്നു.ഓണാഘോഷങ്ങൾക്കും, ഖത്തർ ദേശീയ കായികദിനത്തോടനുബന്ധിച്ചു വിവിധ കമ്മ്യുണിറ്റി സംഘടനകൾ നടത്തുന്ന മത്സരങ്ങൾക്കു മായാണ് 'വടം' ദിവസവാടകയ്ക്കായി തേടിയെത്തുന്നത്.
കയറിലെ ആവേശംനാടിന് അത്താണിയായികാരുണ്യത്തിന്റെ പ്രവാസി മാതൃകതീർക്കുന്ന കെപ് വ യുടെ സന്നദ്ധപ്രവർത്തകർ
നാട്ടിൽ മഹാപ്രളയം വിതച്ച സമയത്ത് നാശനഷ്ടങ്ങളിൽ നിന്നും കരകയറാൻ മുന്നിൽനിന്നു പ്രവർത്തിച്ചിരുന്നു.സംഘടന സ്വന്തമായി വാട്ടർ പമ്പ് വാങ്ങികൊണ്ട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ കിണറുകൾ വൃത്തിയാക്കാനും കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും
കെപ് വ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങി.
കോവിഡ് മഹാമാരിയുടെ കാലത്ത് വിദേശത്തു കുടുങ്ങിപ്പോയ നിരവധി പ്രവാസികൾക്കാണ് സംഘടന ആശ്വാസമായത്. ആവശ്യക്കാർക്ക് സമയബന്ധിതമായി ഭക്ഷണവും ജീവൻരക്ഷാ മരുന്നുകളും എത്തിച്ചുനൽകി കെപ് വ മുന്നിൽനിന്നു. സ്വന്തം നാടിന്റെ ആരോഗ്യരംഗത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ സന്നദ്ധ സംഘടനകൾക്ക് 4 ബിപാപ് (BiPAP) മെഷീനുകൾ ലഭ്യമാക്കുകയും ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമേ, സാമൂഹിക-സാംസ്കാരിക-കായിക രംഗങ്ങളിലും സംഘടന സജീവമാണ്. ഖത്തറിൽ സംഘടിപ്പിക്കപ്പെടുന്ന പ്രധാന ആഘോഷ പരിപാടികളിലും, വർഷം തോറും നടക്കുന്ന ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റിവലിലും കെപ് വ
യുടെ ശ്രദ്ധേയമായ സാന്നിധ്യവും പങ്കാളിത്തവും എടുത്തുപറയേണ്ടതാണ്.
വടം സൂക്ഷിക്കാൻ വിശാലമായ സ്ഥലവും പ്രത്യേക പരിചരണവും വേണമെന്നതിനാൽ വിരലിലെണ്ണാവുന്ന കൂട്ടായ്മകൾക്ക് മാത്രമാണ് സ്വന്തമായി വടമുള്ളത്. പൊടിപടലങ്ങളും എലിശല്യവും ഏൽക്കാതെ അതീവ ജാഗ്രതയോടെയാണ് ഇവർ വടങ്ങൾ സംരക്ഷിക്കുന്നത്.കെപ് വയുടെ മാതൃക പ്രവർത്തനത്തിലൂടെ പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ കാത്തുസൂക്ഷിക്കുന്ന കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ആഴമാണ് പ്രതിഫലിക്കുന്നത്.
ഷഫീക്ക് അറയ്ക്കൽ

Comments