സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതനാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ മൂത്ത മകൻ രാഹുൽ ദാസ് എന്ന കിച്ചു. വ്ളോഗും ബിസിനസുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ, തന്റെ സഹോദരൻ റിതപ്പന് ജന്മദിനാശംസകൾ നേർന്ന് കിച്ചു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
"ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട അനിയാ.. എനിക്ക് ഇപ്പോൾ നിന്റെ അടുത്തേക്ക് വരാൻ പറ്റിയ സാഹചര്യത്തിലല്ല ഉള്ളത് എന്നറിയാം, എന്തുതന്നെയായാലും ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും. ഞാൻ ഇപ്പോൾ ചെയ്യുന്നതോ അനുഭവിക്കുന്നതോ ആയ കാര്യങ്ങൾ ഒരുപക്ഷേ നിനക്ക് ഇപ്പോൾ മനസ്സിലായെന്നു വരില്ല, എന്നാൽ ഒരു ദിവസം നിനക്കെല്ലാം മനസ്സിലാകും. അതുവരെ നീ എനിക്ക് എത്രത്തോളം പ്രധാനപ്പെട്ടവനാണെന്ന് മാത്രം അറിയുക. നമ്മൾ എത്ര അകലെയാണെങ്കിലും അല്ലെങ്കിൽ നമുക്കിടയിൽ എന്ത് സംഭവിച്ചാലും എന്റെ ഹൃദയത്തിൽ നിനക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും. ജന്മദിനാശംസകൾ റിതപ്പാ’ എന്നായിരുന്നു കിച്ചു കുറിച്ചത്. റിഥപ്പനൊപ്പമുള്ള നിരവധി ചിത്രങ്ങളും കുറിപ്പിനൊപ്പം കിച്ചു പങ്കുവെച്ചിട്ടുണ്ട്.

സുധിയുടെയും സോഷ്യൽ മീഡിയ താരമായ രേണുവിന്റെയും മകനാണ് ഋതുൽ എന്ന റിഥപ്പൻ. അടുത്തിടെയായിരുന്നു രേണുവിന് കാൻസർ സ്ഥിരീകരിച്ചത്. മൂന്നാമത്തെ കീമോ കഴിഞ്ഞ് വിശ്രമത്തിലാണ് രേണു ഇപ്പോൾ. കാൻസർ രോഗത്തിന്റെ വേദനകൾക്കിടയിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്.

Comments